കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ നാദിര്‍ഷയെ വീണ്ടും പോലീസ് ചോദ്യം ചെയ്യും. നേരത്തെ ദിലീപിനൊപ്പം പതിമൂന്ന് മണിക്കൂറുകളോളം നാദിര്‍ഷയെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഒരു വിദേശ പര്യടനത്തിനിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും ഇതിന്റെ തുടര്‍ച്ചയായാണ് നടിക്കെതിരെ ആക്രമണം നടന്നത് എന്നുമുള്ള സൂചനയെ തുടര്‍ന്നാണ് ദിലീപിന്റെ അടുത്ത സുഹൃത്തുകൂടിയായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നത്.
ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാലിനെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ജയിലില്‍ വച്ച് സുനിക്കുവേണ്ടി ദിലീപിന് കത്തെഴുതിയത് വിപിന്‍ലാലാണ്. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയാണ് വിപിന്‍ലാല്‍.
















