ഇരിങ്ങാലക്കുട: വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട സംഘടനാ ജില്ലാ സമ്മേളനം പ്രശസ്ത ജ്യോതിഷനും വേദാംഗ ജ്യോതിഷ പരിഷത്ത് ആചാര്യനുമായിരുന്ന ആചാര്യ സേതുമാധവന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എം പി ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ സിനിമ, നാടക വേദികളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച സിദ്ധരാജ് നാട്ടികയെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ ബി ശശി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എം സി ബിജു, ജോ.സെക്രട്ടറി അഭിലാഷ് കണ്ടാരംത്തറ സംസാരിച്ചു. എ പി ഗംഗാധരന്‍ പ്രസിഡന്റും എം സി ബിജു ജനറല്‍ സെക്രട്ടറിയും വി ആര്‍ മധു ട്രഷററായും ആയിട്ടുള്ള 18 അംഗ സമിതിയും രൂപീകരിച്ചു.
















