ഒറ്റപ്പാലം: സിപിഎം നേതൃത്വത്തിലുള്ള സൊസൈറ്റി നടത്തിയ അനധികൃതകൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകായുക്തക്കു നല്കിയ പരാതി ആഗസ്റ്റ് നാലിനു പരിഗണിക്കും.
താലൂക്ക് ആശുപത്രിക്ക് അവകാശപ്പെട്ടപതിനാലു സെന്റുസ്ഥലമാണ് സിപിഎം നേതൃത്വം കൈയേറിയത്.നഗരസഭ കൗണ്‍സിലറും താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മറ്റി അംഗവുമായ പി.എം.എ.ജലീലാണ് പരാതി നല്‍കിയത്.പരാതിക്കാരനോടു പതിനാലിനു ഹാജരാകാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചു.
അതേസമയം ജില്ലാകലക്ടര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി,നഗരസഭ സെക്രട്ടറി, സ്ഥലം കൈവശം വെച്ചിട്ടുള്ള സൊസൈറ്റി പ്രസിഡന്റ് എന്നിവര്‍ക്കു ലോകായുക്ത നോട്ടീസ് നല്‍കിയതായും സൂചനയുണ്ട്. സൊസൈറ്റിക്ക് സ്ഥലം പതിച്ചുനല്കണമെന്നാവശ്യപ്പെട്ട് 1986ല്‍ സമര്‍പ്പിച്ച അപേക്ഷ സര്‍ക്കാരിനു മുന്നിലുണ്ട്.
എന്നാല്‍ കൈയേറ്റ സ്ഥലം സൊസൈറ്റിക്ക് കൈമാറ്റം ചെയ്യാവുന്ന ഭൂമിയല്ലെന്നു കാണിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി മെയ് 25ന് ജില്ലാകലക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നേരിട്ട കാലതാമസമാണ് ലോകായുക്തക്കു പരാതി നല്കാന് കാരണമെന്നു പി.എം.എ.ജലീല്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, റവന്യൂ കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം വിട്ടുകിട്ടണമെന്ന ആശുപത്രിസൂപ്രണ്ടിന്റെ അപേക്ഷയിലും ഓംബുഡ്സ്മാന് നിര്‍ദ്ദേശിച്ച നഗരസഭ സെക്രട്ടറിയില്‍ നിന്നും നടപടി ഉണ്ടായിട്ടില്ലെന്നും പറയുന്നു.
1987ല്‍ നല്കിയ അപേക്ഷ പരിഗണിക്കാതെ മുപ്പതു വര്‍ഷം നീട്ടിക്കൊണ്ടുപോയ സര്‍ക്കാര്‍ നടപടി സൊസൈറ്റിയെ സഹായിക്കാനാണെന്ന ആക്ഷേപമുണ്ട്. എന്നാല്‍ ഈ കാലയളവിനുള്ളില്‍ മറ്റൊരുവ്യാപാര സ്ഥാപനത്തിനു വാടകക്കു നല്കി സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും ആരോപണമുണ്ട്.
കൈവശക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കരുതെന്ന് 1992ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നഗരസഭ സെക്രട്ടറി കൗണ്‍സിലര്‍ ജലീല്‍ നല്കിയ പരാതി തള്ളിയത്.
ഭൂമി പതിച്ചു നല്കേണ്ടത്സര്ക്കാരായതിനാല് സൊസൈറ്റിയുടെ അപേക്ഷയിന്മേല് നടപടിക്കായി കലക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: