കൊച്ചി: സ്വാശ്രയ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന മെഡിക്കല്‍ മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ വൈകിയതില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി പുതുക്കിയ ഫീസ് ഘടനയില്‍ പ്രവേശനം തുടരാമെന്നും വ്യക്തമാക്കി.
ഫീസ് താല്‍ക്കാലികമെന്ന് വിദ്യര്‍ത്ഥികളെ അറിയിക്കണമെന്നും പുതിയ ഉത്തരവ് മാനേജുമെന്റുകള്‍ക്ക് ചോദ്യം ചെയ്യാം എന്നും കോടതി അറിയിച്ചു. സ്വാശ്രയ മെഡിക്കൽ ഫീസുകൾ കഴിഞ്ഞ ദിവസം സർക്കാർ പുതുക്കിയിരുന്നു. സർക്കാർ പുതുക്കിയ ഓർഡിനൻസ് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
എംബിബിഎസ് സീറ്റുകളിൽ 50,000 രൂപ കുറച്ചാണ് സർക്കാർ ഫീസ് പുതുക്കിയത്. ഇതോടെ ജനറൽ സീറ്റിൽ ഫീസ് അഞ്ച് ലക്ഷം രൂപയായി. എൻആർഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയായി തുടരാനും സർക്കാർ നിശ്ചയിച്ചിരുന്നു.
















