കല്‍പ്പറ്റ: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ നാല് പേരെ കാണാതായി. കൊട്ടത്തോണിയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയ ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത് ഇതില്‍ മൂന്നു പേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 11.45ഓടെയാണ് സംഭവം.
തുഷാരഗിരി ചെമ്പു കടവ് സ്വദേശിയായ സച്ചിന്‍, ബിനു, മെല്‍വിന്‍ പ്രദേശവാസിയായ വില്‍സന്‍ എന്നിവരെയാണ് കാണാതായത്.
രണ്ട് കൊട്ടത്തോണികളിലായാണ് ഇവര്‍ ഡാമിലേക്കിറങ്ങിയത്. തോണികള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൂന്ന് പേര്‍ കരയ്‌ക്ക് നീന്തിക്കയറിയെങ്കിലും ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനായില്ല.
കാണാതായവര്‍ക്കു വേണ്ടി വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.
















