തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ തൃക്കാക്കര എംഎല്‍എ പി.ടി. തോമസ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുക്കും.
രാഷ്‌ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു എംഎല്‍എമാരും ഇന്ന് തിരുവനന്തപുരത്തായതിനാല്‍ ഇവിടെയെത്തി ഇരുവരുടേയും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ആക്രമണത്തിന് ഇരയായ നടി ഓടിക്കയറിയത് സംവിധായകന്‍ ലാലിന്റെ വീട്ടിലായിരുന്നു. നിര്‍മ്മാതാവ് ആന്റോ ജോസഫിനൊപ്പം ജനപ്രതിനിധി എന്ന നിലയില്‍ പി.ടി. തോമസും വിവരമറിഞ്ഞ് അന്ന് രാത്രി ലാലിന്റെ വീട്ടിലെത്തിയിരുന്നു. ഇതിനാലാണ് പി.ടി. തോമസില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ അന്വേഷണം സംഘം തീരുമാനിച്ചിരിക്കുന്നത്.
കേസില്‍ പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തെന്ന നിലയിലാണ് ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നത്.
















