ലണ്ടന്‍: പുല്‍കോര്‍ട്ടില്‍ എട്ടാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിടുന്ന റോജര്‍ ഫെഡറര്‍ കലാശപ്പോരാട്ടത്തില്‍ ഇന്ന് ഏഴാം സീഡായ മാരിന് സിലിക്കിനെ നേരിടും.
2003 ല്‍ ഇവിടെ ആദ്യമായി ഫൈനലിലെത്തി കിരീടവും സ്വന്തമാക്കിയ ഫെഡററിന്റെ പതിനൊന്നാം കിരീടപ്പോരാട്ടമാണ്.
മറ്റൊരു താരവും ഇവിടെ ഏഴു ഫൈനലിനപ്പുറം പോയിട്ടില്ല. അടുത്തമാസം എട്ടാം തീയ്യതി ഫെഡററുടെ 36-ാം ജന്മദിനമാണ്.1974 നു ശേഷം ഇവിടെ ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന ബഹുമതി ഇനി ഫെഡറര്‍ക്ക് സ്വന്തം.
ഇത്തവണത്തെ വിംബിള്‍ഡണില്‍ ഫെഡറര്‍ അപാരഫോമിലാണ് കളിക്കുന്നത്. കളിച്ച ആറു മത്സരങ്ങളില്‍ ഒരു സെറ്റുപോലും വിട്ടുകൊടുക്കാതെയാണ് വിജയം നേടിയത്. വിംബിള്‍ഡണില്‍ ഒരു സെറ്റു വിട്ടുകൊടുക്കാതെ കിരീടമണിഞ്ഞ ഒരുതാരമേയുള്ളു.31 വര്‍ഷം മുമ്പ് ബ്യോണ്‍ ബോര്ഗാണ് ഈ റെക്കോഡിട്ട താരം.
ഫെഡറര്‍ മികച്ച ടെന്നീസാണ് കാഴ്ചവെയ്ക്കുന്നതില്‍ സംശയമില്ല.എന്നിരുന്നാലും കിരീടത്തിനായ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് ക്രൊയേഷ്യന്‍ താരമായ മാരിന് സിലിക്ക് പറഞ്ഞു.
ഫെഡററും സിലിക്കും ഇതുവരെ ഏഴുതവണ കളിക്കത്തില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ അടക്കം ആറു മത്സരങ്ങളില്‍ ഫെഡറര്‍ വിജയക്കൊടി നാട്ടി.
2014 ലെ യു എസ് ഓപ്പണിന്റെ സെമിഫൈനലിലാണ് സിലിക്ക് ഫെഡററെ കീഴടക്കിയത്. അന്ന് സിലിക്ക് അവിടെ ചാമ്പ്യനുമായി.
മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ മാരിന് സിലിക്ക് ഇതാദ്യമായാണ് വിംബിള്‍ഡണിന്റെ ഫൈനലിലെത്തുന്നത്.25 എയ്സുകള്‍ പായിച്ച സിലിക്ക് സെമിയില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് 24-ാം സീഡായ അമേരിക്കയുടെ സാം ക്യൂറിയെ പരാജയപ്പെടുത്തി. സ്കോര്‍ 6-7,6-4,7-6,7-5
2010 ല്‍ ഇവിടെ റണ്ണേഴ്സ് അപ്പായ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ ഫൈനലില്‍ കടന്നത് . സ്കോര്‍ 7-6,7-6,6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: