ഈയാഴ്ച കൊച്ചി നഗരത്തെ സംഗീതം നിയന്ത്രിക്കും. ചലച്ചിത്ര, ഗസല്‍ ഗായകന് ഹരിഹരനും ഉപകരണ സംഗീതരംഗത്തെ യുവ ആവേശം സ്റ്റീഫന്‍ ദേവസിയും പ്രസിദ്ധമായ സോളിഡ് ബാന്‍ഡും 18 ന് ഒന്നിക്കും. മരട് ലെ മെറിഡിയനില്‍ വൈകിട്ടാണ് ഈ സംഗീതമഴ.
ഓണാഘോഷണത്തിനുള്ള ഒരുക്കം തുടങ്ങുകയാണ്. ഈ വര്‍ഷത്തെ അത്താഘോഷത്തിന് മുന്നോടിയായ കലാമത്സരങ്ങള്‍ തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂളില്‍ ഈ ആഴ്ച നടക്കും. പെന്‍സില്‍ ഡ്രോയിങ്, ക്ലേ മോഡലിങ് അക്ഷര ശ്ലോകം, കവിതാ പാരായണം തുടങ്ങിയാണ് മുഖ്യം.
വായന ഇഷ്ടപ്പെടുന്നവര്‍ക്ക് നാഷണല്‍ ബുക്ട്രസ്റ്റിന്റെ ചെയര്മാന് ബല്‍ദേവ് ഭായ് ശര്‍മ്മയുമായി സംവദിക്കാന്‍ അവസരം. എറണാകുളം ബിടിഎച്ചില്‍ ജൂലൈ 18ന് വൈകിട്ട് ആറിന്.
മൂന്നാറിലെ കുടിയൊഴിപ്പിക്കല്‍ വിവാദത്തിലെ നായകന് ഡോ. ശ്രീറാം വെങ്കിട്ടരാമന് ആയിരത്തോളം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്ന പ്രത്യേക പരിപാടി ഇന്ന് (16). സെന്റ് തെരേസാസ് കോളെജ് ഓഡിറ്റോറിയത്തില്‍ 10 മണിക്ക്, വിദ്യാര്‍ത്ഥികള്‍ക്കുള്ള എംഎല്‍എ അവാര്‍ഡ് ദാന പരിപാടി.
111 വാദ്യകലാകാരന്മാര് ഒന്നിക്കുന്ന പഞ്ചവാദ്യം ചോറ്റാനിക്കര ക്ഷേത്രം കിഴക്കേ നടയില്‍ താള-സംഗീത പ്രിയര്‍ക്ക് മികച്ച അവസരമാകും. ചോറ്റാനിക്കര സത്യന് നാരായണമാരാരുടെ നേതൃത്വത്തില്‍ ജൂലൈ 17 ന് മൂന്നിനാണ് പരിപാടി.
കേരള ലളിതകലാ അക്കാദമിയുടെ സമന്വയ പരിപാടിയില്‍ ഉമ്പായിയുടെ ഗസല്‍ സന്ധ്യ-16ന് 6.30, പുണിഞ്ചിത്തായയുടെ പെയിന്റിംഗ് ഡമോണ്‍സ്ട്രേഷന്‍ -17ന്, 3.00, ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ ഷോ-17ന്, 5.30, നാടകം-കാളഭൈരവന്‍ -18ന്, 6.30. എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കഥകളി ആസ്വാദക സദസ്സിന്റെ കഥകളി, കിരാതം-22ന്, 6.00.
പ്രതികരിക്കാൻ ഇവിടെ എഴുതുക: