കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ കസ്റ്റഡിയിലെടുക്കേണ്ടത് അനിവാര്യമാണെന്ന് പോലീസ്. അപ്പുണ്ണി സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് പ്രതേക സംഘത്തെ നിയോഗിച്ചു.
കേസില്‍ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. അപ്പുണ്ണിയോട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇയാൾ ഹാജരായിരുന്നില്ല. തുടർന്ന് പോലീസ് അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ കൈവശമുള്ള അഞ്ച് നമ്പറുകളിലും ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതായാണ് സൂചന.
അപ്പുണ്ണി പൾസർ സുനിയുമായി കൂടിക്കാഴ്ചകൾ നടത്തിയതിനും ഫോണിൽ ബന്ധപ്പെട്ടതിനുമുള്ള തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇതാണ് അപ്പുണ്ണിയേയും പ്രതിയാക്കാൻ പോലീസിനെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: