കൂറ്റനാട്: പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രം കേന്ദ്ര ടൂറിസം ഭൂപടത്തിലേക്ക്.
പെരുന്തച്ചന്റെ പെരുമയുളള പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രവും ഇതില്‍ ഉള്‍പ്പെടാന്‍ കാരണമായത്.പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ പദ്ധതിയാണ് ടൂറിസം വകുപ്പ് തയ്യാറാക്കിയിട്ടുളളത്.ഇതിന്റെ ഭാഗമായി സംഘം ക്ഷേത്ര സന്ദര്‍ശിച്ചിരുന്നു.
സംഘം രൂപരേഖകള്‍ പരിശോധിക്കുകയും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. നൂറ്റാണ്ടുകളുടെ പഴക്കമുളള തകര്‍ന്ന കൂത്തമ്പലം, ഗോപുരം,മണ്ഡപം,ക്ഷേത്രകുളം,ആല്‍ത്തറ,യോഗ കള്‍ച്ചറര്‍ സെന്റര്‍,മത്സ്യതീര്ത്ഥകുളം,പന്നിയൂര്‍ തുറ സംരക്ഷണം അടക്കമുളള പ്രവൃത്തികള്‍ പദ്ധതിയുടെ ഭാഗമായി നടക്കും.ചരിത്രമ്യൂസിയം,പെരുന്തച്ചന്റെ പ്രതിമ സ്ഥാപിക്കല്‍,താമസ സൗകര്യം, നടപ്പാതകള്‍,കുളകടവ്,ക്ഷേത്രകുളത്തിന്റെ പാര്‍ശ്വഭിത്തി നിര്‍മ്മാണം എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും.
കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലമായ ഇത് 20 സെന്റ് സ്ഥലത്താണ് കിടക്കുന്നത്.
കൂത്തമ്പലത്തില്‍ യക്ഷിയെ ബന്ധിപ്പിച്ചെന്ന് കരുതുന്ന കൂറ്റന്‍ കരിങ്കല്‍ തൂണ് മാത്രമാണ് അവശേഷിക്കുന്നത്. തകര്‍ന്ന കൂത്തമ്പലത്തിലെ ചിത്രത്തില്‍ വരാഹവും യക്ഷിത്തറയുമുണ്ട്. വരാഹത്തിന് പൂജയും വിളക്ക് വെപ്പുമുണ്ട്.
പന്തിരുകുല പെരുമ എന്ന ടൂറിസം പദ്ധതിയുടെ ഭാഗമായി പൊന്നാനിയിലെ ഉപ്പുകൊറ്റന്,തൃത്താല കുമ്പിടി റോഡിലെ കായ്ക്കാത്ത കാഞ്ഞിരമരം,അഗ്നിഹോത്രിയുടെ ഇല്ലം,കൊടിക്കുന്ന് ഭഗവതിക്ഷേത്രം,തൃത്താല ശിവക്ഷത്രം,വെളളിയാങ്കല്ല്,തൃത്താല പാക്കനാര്‍ ക്ഷേത്രം,വേമഞ്ചേരിമന,വടുതല നായര്‍,യജ്ഞേശ്വരക്ഷേത്രം,രായിരനെല്ലൂര്‍ ക്ഷേത്രം ഉള്‍പ്പെടെയുളളവ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടും പദ്ധതിയുടെ ഭാഗമായുളള രൂപ രേഖകള്‍ അടുത്ത ദിവസങ്ങളില്‍ കേന്ദ്രംടൂറിസം വകുപ്പിന് കൈമാറും.
ഇതിന് ടൂറിസം വകുപ്പിന്റെ അംഗീകാരം കിട്ടുന്ന മുറക്ക് ഒന്നാം ഘട്ട നിര്‍മ്മാണങ്ങള്‍ ആരംഭിക്കുമെന്നും ടൂറിസം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടൂറിസം ജില്ലാ ഓഫീസര്‍ കമലമ്മ,ആര്‍ക്കിടെക്ട് വിജയന്, കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധിയും അഡ്മിസ്ട്രേറ്റീവ് ഓഫീസറുമായ കരുണാകരന്,കോ-ഓര്‍ഡിനേറ്റര്‍ അച്ചുതന്‍കുട്ടി വെളളിനേഴി, ശശിശേഖര്‍, ക്ഷേത്രസേവനസമിതി ഭാരവാഹികളായ യു.പി.ശ്രീധരന്‍നായര്‍,പി.ബാലന്, സി.കെ.ശശിപച്ചാട്ടിരി, പ്രസാദ് പന്നിയൂര്‍, ഹരിനന്ദനന്,ഗോപി,വീരണി,കൊടിക്കുന്ന്ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍ നാരായണന് നായര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: