ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ തൃക്കുന്നപ്പുഴ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 18ന് നടക്കും. വോട്ടെടുപ്പ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക്17നും 18നും തെരഞ്ഞെടുപ്പ് ദിവസമായ 18ന് മണ്ഡലത്തില്‍പ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
സ്വീകരണ വിതരണ കേന്ദ്രമായ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് 17, 18 തീയതികളിലും വോട്ടെണ്ണല്‍ ദിവസമായ 19ന് ഉച്ചവരേയും അവധി പ്രഖ്യാപിച്ചു. മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന മദ്യശാലകള്‍ ജൂലൈ 16ന് വൈകിട്ട് അഞ്ചു മുതല്‍ 18ന് വൈകിട്ട് അഞ്ചു വരെ അടച്ചിടും.
വോട്ടെണ്ണല്‍ ദിനമായ 19ന് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ അടച്ചിടാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: