കോഴിക്കോട്: സംസ്ഥാനത്ത് തക്കാളി വില കുതിക്കുന്നു. കിലോയ്ക്ക് 70 മുതല്‍ 80 രൂപവരെയാണ് ചില്ലറ വില്പന വില. മൊത്തവില്പന 50 മുതല്‍ 60 രൂപയ്ക്കും. കഴിഞ്ഞ മാസത്തില്‍ 15 രൂപയായിരുന്നു തക്കാളിയുടെ വില. ഉദ്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്.
മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനം ഉത്പാദനത്തെ ബാധിച്ചു. നേരത്തെ എത്തിയിരുന്നതിന്റെ പകുതി ലോഡ് തക്കാളി മാത്രമെ ഇപ്പോള്‍ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നുള്ളൂവെന്ന് വ്യാപാരികള്‍ പറഞ്ഞു. കര്‍ണാടകയിലും തമിഴ്നാട്ടിലും തക്കാളി വിളവെടുപ്പു തുടങ്ങാന്‍ സാധാരണ ആഗസ്ത് പകുതിയാകും.
ഇത്തവണ നേരത്തെ വിളവെടുപ്പു തുടങ്ങിയിരുന്നു. കഴിഞ്ഞ മേയില്‍ തക്കാളി മൊത്ത വിലയില്‍ വലിയ കുറവ് സംഭവിച്ചത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. കേരളത്തില്‍ ആവശ്യത്തിനുള്ള തക്കാളി കൃഷി ചെയ്യുന്നില്ല. അപൂര്‍വം സ്ഥലങ്ങളില്‍ കൃഷി ഉണ്ടെങ്കിലും മഴ തുടങ്ങും മുന്‍പ് വിളവെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: