ന്യൂദല്‍ഹി: നാണയപ്പെരുപ്പത്തെ തുടര്‍ന്ന് ജൂണിലെ രാജ്യത്തെ മൊത്ത വില സൂചികയില്‍ 0.9 ശതമാനം വളര്‍ച്ച. ഇതിനെത്തുടര്‍ന്ന് ഉരുളക്കിഴങ്ങ്, ഗോതമ്പ്, പച്ചക്കറികള്‍ തുടങ്ങി ഭക്ഷ്യ സാധനങ്ങളുടെ നിരക്കിലും മാറ്റമുണ്ടായിട്ടുണ്ട്.
എണ്ണ, ഊര്‍ജ്ജം തുടങ്ങിയവയില്‍ 5.28 ശതമാനം വിലക്കയറ്റം ഉണ്ടായിട്ടുണ്ട്. മെയില്‍ 11.69 ശതമാനമായിരുന്ന വിലക്കയറ്റമാണ് 5.28 ശതമാനമായി താഴ്ന്നിരിക്കുന്നത്. കൂടാതെ ഇന്ത്യയില്‍ തന്നെ ഉത്പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ക്ക് 2.27 ശതമാനവുമാണ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്.
ജൂണില്‍ ചെറുകിട ഉത്പ്പന്നങ്ങളുടെ നാണയപ്പെരുപ്പം റെക്കോര്‍ഡ് നിരക്കില്‍ 1.54 ശതമാനമായി താഴ്ന്നിരുന്നു.
പച്ചക്കറികളില്‍ ഇതുവരെ 21.16 ശതമാനം വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ വിപണിയില്‍ ഉരുളക്കിഴങ്ങിന്റെ വിലയില്‍ 47.32 ശതമാനം നാണയച്ചുരുക്കമാണ് ഉണ്ടായിട്ടുള്ളത്. ഉള്ളിവിലയിലും 9.47 ശതമാനം വിലക്കുറവുണ്ടായി.
അതേസമയം ഈ കാലയളവില്‍ ഭക്ഷ്യധാന്യങ്ങളുടെ വില 1.93 ശതമാനം വര്‍ധിക്കുകയാണുണ്ടായത്. എന്നാല്‍ പ്രോട്ടീനുകള്‍ കൂടുതലായുള്ള മുട്ട, മാംസ്യം, മത്സ്യം തുടങ്ങിയവയ്ക്ക് 1.92 ശതമാനം വിലക്കയറ്റവും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: