ചങ്ങനാശേരി: സ്വയംസഹായസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ കൃഷിഗ്രാമവികസനബാങ്ക് (നബാര്‍ഡ്) കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാരിതര സന്നദ്ധസംഘടനയ്ക്കായി ഏര്‍പ്പെടുത്തിയ ‘സ്റ്റേറ്റ് ലെവല്‍ ബെസ്റ്റ് പെര്‍ഫോമിംഗ് എന്‍ജിഒ അവാര്‍ഡ്’ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് ലഭ്യമായി.
തുടര്‍ച്ചയായി മൂന്നാമത് തവണയാണ് എന്‍എസ്എസ് ഈ പുരസ്കാരത്തിന് അര്‍ഹമാകുന്നത്. സ്വയംസഹായസംഘങ്ങള്‍ക്ക് ബാങ്കില്‍ നിന്നും ലഭിച്ച ലിങ്കേജ് വായ്പാ, വായ്പ പ്രയോജനപ്പെടുത്തിയ രീതി, തിരിച്ചടവ് പുരോഗതി, സ്വയംസഹായസംഘങ്ങളുടെ പ്രവര്‍ത്തനമികവ് മുതലായ കാര്യങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയിട്ടുള്ളത്.
സ്ത്രീകളുടെ കൂട്ടായ്മയിലൂടെ ജീവിതഭദ്രതയും സുസ്ഥിരവരുമാനവുമാണ് വനിതാസ്വയംസഹായസംഘപ്രവര്ത്തനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. 2006-ല്‍ ആരംഭിച്ച വനിതാ സ്വയംസഹായസംഘ പ്രവര്‍ത്തനം ഇന്ന്, 18500-ല്‍ അധികം ഗ്രൂപ്പുകളിലായി 1670 കോടി രൂപ സമ്പാദ്യത്തിലൂടെയും വായ്പയിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: