കൊച്ചി: സ്വാശ്രയ ഓര്‍ഡിനന്‍സ് വൈകിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. വകുപ്പുകള്‍ തമ്മില്‍ എകോപനമില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. തീരുമാനം എടുക്കാൻ പന്ത്രണ്ടാം മണിക്കൂർ വരെ കാത്തിരുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
ഓർഡിനൻസിൽ ചെറിയ തിരുത്തലുകൾ മാത്രമാണ് വേണ്ടിയിരുന്നത്. തിരുത്തലുകൾക്ക് ഏറെ കാലതമസമെടുത്തു എന്നും കോടതി പരാമർശിച്ചു. സ്വാശ്രയ മെഡിക്കൽ ഫീസുകൾ ഇന്ന് സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചിരുന്നു. എംബിബിഎസ് സീറ്റിൽ ഫീസ് 50,000 രൂപ കുറച്ചു. ഇതോടെ ജനറൽ സീറ്റിൽ ഫീസ് അഞ്ച് ലക്ഷം രൂപയായി.
എൻആർഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയായും നിശ്ചയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: