ന്യൂദല്‍ഹി: ഹോസ്റ്റലുകളിലെ താമസത്തിനുള്ള വാര്‍ഷിക ഫീസില്‍ 18 ശതമാനം ചരക്ക് സേവന നികുതി ചുമത്തുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. വിദ്യാഭ്യാസവും അനുബന്ധ സേവനങ്ങളുമായി ബന്ധപ്പെട്ട നികുതികളില്‍ ജിഎസ്ടി കാരണം മാറ്റമില്ല.
വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ചില ഇനങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് നല്കുന്ന സേവനങ്ങളെ പൂര്‍ണ്ണമായും നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഹൗസിംഗ് സൊസൈറ്റി റസിഡന്റ്സ് അസോസിയേഷനുകളുടെ സേവനങ്ങള്‍ക്ക് ചെലവ് കൂടുമെന്ന വാര്‍ത്തകളും അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രാലയം അറിയിച്ചു. തങ്ങളുടെ അംഗങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍ക്ക് പ്രതിമാസം ഓരോഅംഗത്തില് നിന്നും 5,000 രൂപ വരെ സംഭാവനയായി സ്വീകരിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങളെയും ഹൗസിംഗ് സൊസൈറ്റികളെയും ജിഎസ്ടിയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഓരോ അംഗത്തിന്റെ പക്കല്‍ നിന്നും 5,000 രൂപയില്‍ കൂടുതല്‍ സംഭാവന വാങ്ങുന്ന സൊസൈറ്റികളുടെ മൊത്തം വാര്‍ഷിക വരുമാനം ഒരു സാമ്പത്തിക വര്‍ഷം 20 ലക്ഷം രൂപയ്ക്ക് മുകളിലായാല്‍ ജിഎസ്ടി ബാധകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: