കല്‍പ്പറ്റ :അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഓഗസ്റ്റ് ഒന്‍പത് മുതല്‍ 14 വരെ അന്താരാഷ്ട്ര ശില്‍പ്പശാലയും ചക്ക മഹോത്സവവും നടത്തും. ചക്കയുടെ ഉല്പാദനവും മൂല്യവര്‍ദ്ധനവും വിപണനവും ആസ്പദമാക്കിയാണ് ശില്‍പ്പശാല. അന്താരാഷ്ട്ര ഫലശൃംഖല, കേരള കാര്‍ഷിക സര്‍വ്വകലാശാല, കാര്‍ഷികവികസന കര്‍ഷക ക്ഷേമവകുപ്പ്, ജില്ലാലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവര്‍ സംയുക്തമായാണ് ശില്‍പ്പശാല നടത്തുന്നത്. വിപണന ശൃംഖലയുടെ പോരായ്മകള്‍ ചക്കയുടേയും ചക്ക ഉല്പന്നങ്ങളുടേയും അനന്തസാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്നതില്‍ പരിമിതിയാകുന്നു. ചക്കയുടെ ഉല്പാദനം മുതല്‍ വിപണനം വരെയുളള വിഷയങ്ങളെ സംബന്ധിച്ച് ആഗോളതലത്തില്‍ പ്രഗത്ഭരായ ശാസ്ത്രജ്ഞരുമായി കര്‍ഷകര്‍ക്ക് സംവദിക്കാനുളള അവസരവും ശില്‍പ്പശാല വഴി ഉണ്ട്. ശില്‍പ്പശാലയോടനുബന്ധിച്ച് വനിതകള്‍ക്കായി പരിശീലനപരിപാടി, ചക്കസദ്യ, സെമിനാറുകള്‍, ചര്‍ച്ചകള്‍, മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനം, ചക്ക ഇനങ്ങളുടെ ഫോട്ടോപ്രദര്‍ശനം, പാചകമത്സരം, ചക്ക പ്രദര്‍ശനമത്സരം എന്നിവ നടക്കും. മിനിഫഌവര്ഷോയും കലാപരിപാടികളും സ്റ്റാളുകളും പരിപാടിയുടെ ഭാഗമായി ഒരുക്കും. ചക്കയുമായി ബന്ധപ്പെട്ട നിലവിലുളള ഗവേഷണങ്ങള്‍, ചക്ക അധിഷ്ഠിതമായ വ്യവസായങ്ങള്‍, ചക്കയുടെ പോഷക ഔഷധഗുണങ്ങള്‍, ഭക്ഷ്യസുരക്ഷയില്‍ ചക്കയുടെ പ്രാധാന്യം, വ്യവസായം തുടങ്ങുന്നതിനുളള ധനസഹായം നല്കുന്ന ഏജന്‍സികള്‍ തുടങ്ങിയവയെ കുറിച്ച് പഠനം നടത്തും.
ഇന്റര്‍നാഷണല്‍ ട്രോപ്പികല്‍ ഫ്രൂട്ട് നെറ്റ്വര്‍ക്ക് മലേഷ്യയിലെ ഡോ. മോഹദ് ദേ ശ ഹസീം, മലേഷ്യയിലെ ച ക്ക ഉല്പന്നങ്ങളെക്കുറിച്ച് ക്ലാ സ്സ് എടുക്കും. ചക്കയുടെ ഇന്നത്തെ അവസ്ഥയും ഭാവി പദ്ധതികളെക്കുറിച്ചും ശ്രീലങ്കയിലെ പെരാഡെനിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. ചാലിന്ത സംസാരിക്കും. ബംഗ്ലദേശ്ശില് നിന്നുള്ള ഡോ. എം.എ.റഹീം, വിയറ്റ്നാമില്‍ നിന്നുള്ള ഡോ. ഗുയന്‍ മിന് ഹ്ചൗ, തായ്ലാന്ഡില് നിന്ന് ഡോ. നട്ടെയ്യ ഡുംബായ്, കേ ന്ദ്ര സര്‍ക്കാരിനെ പ്രതിനിധികരിച്ച് ഡോ. ഷക്കീല്‍ അഹമ്മദ്, പശ്ചിമബംഗാളില്‍ നി ന്നുള്ള ഡോ. ശിശിര്മിത്ര, മ ലേഷ്യയില്നിന്നുള്ള യക്കോ ബ് അഹമ്മദ്, ഡോ. ശ്രീപദ്രേ, ബംഗ്ലൂരില്നിന്നുള്ള ഡോ. കെ.നാരായണ ഗൗഡ, മധുര അഗ്രികള്‍ച്ചറല്‍ കോളേജില്‍ നിന്നുള്ള ഡോ. ബാല മോ ഹന് തുടങ്ങിയവര്‍ പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും. കേന്ദ്രമന്ത്രിമാര്‍, സം സ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ ബ ന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
ശില്പ്പശാലയെകുറിച്ചുള്ള വിവരങ്ങള്‍ക്ക് : ഡോ. രാജേന്ദ്രന് പങ്ങത്ത്, മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി, അമ്പലവയല്‍, വയനാട് 673593. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഫോണ്‍ നമ്പര്‍. (91) 04936 260421 ഇമെയില്‍ മറൃമ ായ@സമൗ.ശി
പ്രതികരിക്കാൻ ഇവിടെ എഴുതുക: