ന്യൂദൽഹി: ഗംഗാനദിതീരത്ത് മാലിന്യം നിക്ഷേപിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു. ഗംഗയുടെ തീരത്തിന് 500 മീറ്റർ പരിധിയിൽ മാലിന്യം നിക്ഷേപിക്കുന്നതാണ് ട്രൈബ്യൂണൽ നിരോധിച്ചത്. നിരോധനം ലംഘിച്ചാൽ 50,000 രൂപവരെ പിഴ ഈടാക്കണമെന്നും ട്രൈബ്യൂണലിന്റെ ഉത്തരവിൽ പറയുന്നു.
ലോകത്ത് എറ്റവുമധികം മാലിന്യം വഹിക്കുന്ന നദികളിലൊന്നാണ് ഗംഗ. ടൺ കണക്കിന് വ്യാവസായിക മാലിന്യങ്ങളാണ് ദിനംപ്രതി നദിയിലേക്ക് ഒഴുകിയെത്തുന്നത്. ഇതു തടയാൻ ഗംഗയ്‌ക്ക് മനുഷ്യതുല്യ പദവി അനുവദിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് കരുത്തേകുന്നതാണ് പുതിയ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: