Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അന്നം ബ്രഹ്മം എന്ന സന്ദേശസാരം

Janmabhumi Online by Janmabhumi Online
Jul 12, 2017, 08:19 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഭക്ഷ്യദ്രവ്യം ബ്രഹ്മമാണ്. ജീവചൈതന്യത്തെ, ശരീരമാകുന്ന ക്ഷേത്രത്തില്‍ നിലനിര്‍ത്തുന്നതും ജീവചൈതന്യത്തെ ശരീരത്തിന് കൊടുക്കുന്നതും ഒരുപോലെയാണല്ലോ. അതുകൊണ്ട് ജീവചൈതന്യത്തെ അഥവാ ആത്മചൈതന്യത്തെ ശരീരത്തില്‍ നിലനിര്‍ത്തുന്നതേതാണോ അത് അന്നമായതിനാല്‍ ഉപനിഷത്തുകള്‍, അന്നം ബ്രഹ്മമാണ് എന്ന് വ്യക്തമാക്കുന്നു. യജ്ഞാഗ്നിയില്‍ ഹവിസുപോലെ, ദഹനക്രിയയുടെ അഗ്നിയിലെ ഹവിസ്സാണ് ഭക്ഷണം. അന്നം മാംസാഹാരമായാല്‍ അത് ശവശരീരത്തിന്റെ ഭാഗമാണ്. അതിനെ ബ്രഹ്മമെന്ന മഹത് വചനത്തിലൂടെ ചിന്തിക്കുവാന്‍പോലും സാധ്യമല്ല.

നാം കഴിക്കുന്ന ഭക്ഷണം കുറേക്കാലത്തേയ്‌ക്ക് നിര്‍ത്തിയെന്നുവിചാരിക്കുക. ശരീരം ശോഷിച്ച് ശരീരത്തിന്റെ ഓരോ അവയവത്തിന്റെയും സെല്ലിന്റെയും ബയോകെമിക്കല്‍ പ്രവര്‍ത്തനം ഇല്ലാതാകും. ഈ ശരീരത്തിലെ താപം നിലനിര്‍ത്തുന്നതും ചെവി, കണ്ണ്, മൂക്ക്, ഹൃദയം ഇവയില്‍ ചെറിയരീതിയില്‍ ബയോ ഇലക്ട്രിസിറ്റി ഉല്‍പ്പാദിപ്പിച്ച് ഓരോ ജ്ഞാനേന്ദ്രിയത്തെയും പ്രവര്‍ത്തിപ്പിക്കുന്നതും. തൊണ്ടയില്‍ കമ്പനംകൊണ്ട് ശബ്ദഊര്‍ജം ഉണ്ടാകുന്നതും ശരീരത്തിലെ സമഗ്രമായ ജൈവരാസ പ്രവര്‍ത്തനങ്ങള്‍ക്കാധാരമായ രാസ ഊര്‍ജ്ജം ഉണ്ടാകുന്നതും, കണ്ണില്‍ പ്രകാശ ഊര്‍ജ്ജത്തെ സംസ്‌കരിക്കുന്നതും മൂക്കില്‍ ഘ്രാണശക്തി തരുന്നതും, ശരീരത്തിലെ എല്ലാ ചലനപ്രവര്‍ത്തനങ്ങള്‍ക്കും ആധാരമായ പ്രവര്‍ത്തനങ്ങള്‍ ആയി വരുന്നതുമെല്ലാം നാം കഴിക്കുന്ന ഭക്ഷണമാണ്. ഭക്ഷണം അഥവാ അതിന്റെ ദഹനക്രിയ നിന്നാല്‍ അതോടുകൂടി പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ചകര്‍മ്മേന്ദ്രിയങ്ങള്‍ ഇവയുടെയെല്ലാം കര്‍മ്മങ്ങള്‍ നിലനില്‍ക്കുന്നത് അന്നത്തിലെ തന്മാത്രകള്‍ ഊര്‍ജ്ജമായി, വിഘടനത്തിലൂടെ മാറുന്നതുകൊണ്ടാണ്. സിട്രിക് ആസിഡ് സൈക്കിളും അന്നത്തെ ഊര്‍ജ്ജമാക്കി മാറ്റി ശരീരത്തില്‍ ജീവാത്മചൈതന്യം നിലനില്‍ക്കുന്നതിനു കാരണമായിത്തീര്‍ന്നു. അതിനാല്‍ ജീവാത്മ ചൈതന്യത്തിന്റെ ശരീരത്തിലെ ആധാരമെന്നത് അന്നമാണ്. ആധാരത്തിതന്നാധാരമായ ചൈതന്യവും ബ്രഹ്മചൈതന്യമാണ്.

ഈ ഭക്ഷണത്തിലെ കാര്‍ബണും നൈട്രജനും ഹൈഡ്രജനും ഓക്‌സിജനുമല്ലേ വിഘടിച്ച്/വിഘടിപ്പിച്ച് അനേകം തരത്തിലുള്ള എന്‍സൈമുകളും ഹോര്‍മോണുകളുമെല്ലാമായി മാറുന്നത്. ഈ പുതിയ പുതിയ ആയിരക്കണക്കിന് സംയുക്തങ്ങളുടെ മോളികുലാര്‍ ഭാരം (പലതിനും) പതിനായിരക്കണക്കിന് യൂണിറ്റുകള്‍ വരും, ഈ തന്മാത്രകളെയുണ്ടാക്കാനുള്ള ജ്ഞാനം ശരീരത്തിനകത്തു തന്നെയുള്ളതല്ലേ? ഈ ആഹാരഘടകങ്ങളാണ് ചുവന്നതും വെളുത്തതുമായ രക്താണുക്കളെയുണ്ടാക്കുന്നത്. ഈ ആഹാരഭാഗമാണ് പല്ലും എല്ലും മുടിയും നഖവും രക്തവും മാംസവുമെല്ലാമായി മാറുന്നത്. ഈ ആഹാരഭാഗമാണ് ശരീരമായി മാറുന്നത്. ആഹാരമാണ് ജീവാത്മാവായും നിലനില്‍ക്കുന്നത്. അതുകൊണ്ട് ശരീരത്തിന്റേയും മനസ്സിന്റേയും ആത്മാവിന്റെയും അടിസ്ഥാനം ആഹാരമാണ് അഥവാ അന്നമാണ് അപ്പോളത് ബ്രഹ്മമല്ലേ?

ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിര്‍ ബ്രഹ്മാഗ്നൗ ബ്രഹ്മണാഹുതം

ബ്രഹ്മൈവ തേന ഗന്തവ്യം ബ്രഹ്മകര്‍മ്മ സമാധിനഃ

(ഭഗവത്ഗീത)

എന്ന വരിയില്‍ ഹവിസ്, അഗ്നി, ആഹുതി, അര്‍പ്പണം, എല്ലാം ബ്രഹ്മമാണെന്നും അവയെല്ലാം ബ്രഹ്മചൈതന്യത്തിലേയ്‌ക്ക് തന്നെ എത്തിച്ചേരുന്നു എന്നും വിവരിക്കുന്നു. ഇത് അത്യദ്ഭുതകരമായ ശാസ്ത്രസത്യമാണ്. ഒരു ബ്രഹ്മം മറ്റൊരു ബ്രഹ്മത്തില്‍ ലയിക്കുന്നതായിട്ടാണോ വിവരിക്കുന്നത്? ബ്രഹ്മത്തിന്റെ ഒരു ഭാഗം മറ്റൊന്നിനോടു ചേരുന്നു എന്ന് വീക്ഷിക്കാം. നദിയിലെ ജലം, സാഗരത്തില്‍ ചേര്‍ന്ന് ഒന്നാകുന്നതുപോലെ, വൈദ്യുത ഊര്‍ജ്ജം, താപോര്‍ജ്ജമായും പ്രകാശ ഊര്‍ജ്ജമായും ശബ്ദ ഊര്‍ജ്ജമായും പ്രതിഫലിക്കുന്നതു പോലെയാണത്. അതുപോലെ തിരിച്ചും സംഭവിക്കുന്നുണ്ട്. അപ്രകാരമൊരു ശാസ്ത്ര സത്യമാണ് മേലുദ്ധരിച്ച ഭഗവത് ഗീതാവരിയിലുള്ളത്. ബ്രഹ്മം, ദ്രവ്യകര്‍മ്മങ്ങളായും, ദ്രവ്യ-കര്‍മ്മങ്ങള്‍ ബ്രഹ്മമായും കാണാവുന്നതാണ്. കാരണം പ്രപഞ്ചത്തിലെ സര്‍വ്വതും ബ്രഹ്മചൈതന്യമാണ്. അതായത് matter and energy!

അവസാനമായി വിവരിക്കാനുള്ളത് സഗുണ ബ്രഹ്മം നിര്‍ഗുണ ബ്രഹ്മം എന്നീ പ്രതിഭാസങ്ങളാണ്. ഊര്‍ജ്ജത്തിന് രണ്ടവസ്ഥകളുണ്ടോ? ചൈതന്യവത്തായ അസ്തിത്വത്തിന്റെ ഒരവസ്ഥമാത്രമാണ് ഊര്‍ജ്ജത്തിനുള്ളത്. രണ്ടവസ്ഥയുണ്ടെന്ന് തോന്നലുണ്ടാകാമോ? ബാഹ്യമായി നോക്കിയാല്‍ രണ്ട് അവസ്ഥയുണ്ടോ? ഉണ്ടെങ്കില്‍ അവ പരസ്പര വിരുദ്ധമായി വര്‍ത്തിക്കുന്നതാണോ? ഉത്തരത്തില്‍നിന്ന് ചോദ്യത്തിലേക്ക് വരാം. ഒരു ആറ്റത്തില്‍ അത്യുജ്ജ്വല വേഗത്തോാടെ ഇലക്‌ട്രോണുകള്‍ ന്യൂക്ലിയസിനു ചുറ്റും പായുന്നു. ന്യൂക്ലിയസ് ഭ്രമണം ചെയ്യുന്നുമുണ്ട്. ഇത്തരത്തിലുള്ള ആറ്റങ്ങളാല്‍ നിര്‍മിതമായ മോളിക്യൂളുകളുള്ള ജലം, കടുക്, മണ്ണ് തുടങ്ങി കോടിക്കണക്കിന് ദ്രവ്യങ്ങള്‍ എല്ലാം തന്നെ നിശ്ചലമായി നില്‍ക്കുന്നു. നിശ്ചലമായി, നമ്മുടെ കയ്യില്‍ ഇരിക്കുന്ന ഒരു മണല്‍ത്തരിയില്‍ പോലും അത്യുജ്ജ്വലവേഗത്തോടെ നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്ന ആറ്റങ്ങളിലെ കണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. ഇതില്‍നിന്ന് വ്യക്തമാകുന്നത്, ഓരോ ദ്രവ്യത്തിലും ചലനാത്മകമായ ആറ്റങ്ങളുടെ സഗുണത്വം നിലനില്‍ക്കുമ്പോള്‍ തന്നെ ബാഹ്യമായി നോക്കുമ്പോള്‍ ചലനമില്ലാത്ത അവസ്ഥയായ നിര്‍ഗുണത്വവും ദര്‍ശനയോഗ്യമാകുന്നു എന്നാണ്. അത്യുജ്വലവേഗത്തില്‍ ഭൂമിയും സൗരയൂഥവും ഈ ഗാലക്‌സികളും തിരിയുമ്പോഴും ഭൂമിയില്‍ ജീവിക്കുന്ന നമുക്ക് ഭൂമി അനങ്ങാതെ നില്‍ക്കുന്നതുപോലെ തോന്നുന്നു. സഗുണാവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെ ദൃശ്യമാകുന്ന നിര്‍ഗുണാവസ്ഥയാണല്ലോ ഇത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

India

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

Kerala

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 23 മുതൽ അനിശ്ചിതകാല പണിമുടക്ക്

Entertainment

ഇതിലും ഭേദം മരിക്കുന്നതാണ്’; ധ്യാനിന്റെ അഹങ്കാരം തീര്‍ത്ത ശ്രീനിവാസന്റെ മറുപടി

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

പുതിയ വാര്‍ത്തകള്‍

ഫീനിക്സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനൽ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’; സംഗീതം എ ആർ റഹ്മാൻ

രൺവീർ സിങ് – ആദിത്യ ധർ ചിത്രം “ധുരന്ദർ” ഫസ്റ്റ് ലുക്ക് പുറത്ത്; റിലീസ് 2025 ഡിസംബർ 5 ന്

ഓണം മൂഡ്; “സാഹസം” ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

ഗിരീഷ് എ.ഡി ചിത്രത്തിൽ നിവിൻ പോളി നായകൻ;ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന മെഗാ-കൂട്ടുകെട്ട്

നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2″ൽ ഹർഷാലി മൽഹോത്ര

ലുക്ക്മാൻ- ബിനു പപ്പു ചിത്രം ‘ബോംബെ പോസറ്റീവ്’; “തൂമഞ്ഞു പോലെന്റെ” വീഡിയോ ഗാനം പുറത്ത്

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 2,500 തസ്തികകളില്‍ ഒഴിവ്

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ മൂന്ന് ബിരുദ പ്രോഗ്രാമുകള്‍

ക്യാമറയുള്ള എ.ഐ കണ്ണട ധരിച്ച് യുവാവ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ; അഹമ്മദാബാദ് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies