കൊച്ചി: ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ നിരക്കുകളില്‍ വന്‍ ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. പുതിയ 599 കോംബോ പ്ലാനില്‍ 2 എംബിപിഎസ് വേഗതയില്‍ പരിധിയില്ലാതെ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാകും.
നിലവിലുള്ള 675 പ്ലാനില്‍ ഇനിമുതല്‍ 10 ജി.ബി വരെയും 999 പ്ലാനില്‍ 30 ജി.ബി വരെയും, 4 എംബിപിഎസ് വേഗതയില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാകും. 675 നു മുകളിലുള്ള എല്ലാ പ്ലാനുകളിലും ഇനിമുതല്‍ നിശ്ചിത ഉയര്‍ന്ന വേഗപരിധിയിക്കു ശേഷം കുറഞ്ഞ വേഗത 2 എംബിപിഎസ് ആവും. ഗ്രാമീണമേഖലയിലെ ഉപഭോക്താക്കള്‍ക്ക് മാത്രമുള്ള 650 കോംബോ പ്ലാനില്‍ 15 ജി.ബി വരെ 2 എംബിപിഎസ് വേഗതയിലും തുടര്‍ന്ന് 1 എംബിപിഎസ് വേഗതയില്‍ പരിധിയില്ലാതെയും ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കാം.
നഗരമേഖലയിലെ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുള്ള മാസവാടകയോടൊപ്പം 9 രൂപാ വീതം അധികം നല്കി 249 കോംബോ പ്ലാനില്‍ പുതിയ ബ്രോഡ്ബാന്‍ഡ് കണക്ഷന് ലഭ്യമാക്കാം. ഇതില്‍ 5 ജി.ബി വരെ 2 എംബിപിഎസ് വേഗതയിലും തുടര്‍ന്ന് 1 എംബിപിഎസ് വേഗതയില്‍ പരിധിയില്ലാതെയും ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കാം. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴുള്ള മാസവാടകയോടൊപ്പം 29 അഥവാ 69 രൂപാ വീതം അധികം നല്കി ഇതേ ബ്രോഡ്ബാന്‍ഡ് കണക്ഷന് ലഭ്യമാക്കാം. ഒരു വര്‍ഷത്തിനു ശേഷം ഈ കണക്ഷനുകള്‍ 499 പ്ലാനിലേക്കു മാറും.
എല്ലാ ഉപഭോക്താക്കള്‍ക്കും ദിവസേന രാത്രി 9 മുതല്‍ രാവിലെ 7 വരെയും കൂടാതെ എല്ലാ ഞായറാഴ്ചകളിലും 24 മണിക്കൂറും ഇന്ത്യക്കുള്ളില്‍ ഏത് നെറ്റ്വര്‍ക്കിലേയും സൗജന്യമായി വിളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: