കണ്ണൂര്‍: നടക്കല്‍ അജിത്കുമാറിന്റെ കാശ്മീര്‍ സ്വപ്നസാന്ത്വനങ്ങളുടെ താഴ്വാരങ്ങള്‍ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന് നടക്കും. വൈകീട്ട് മൂന്നിന് സി.കണ്ണന് സ്മാരക ഹാളില്‍ ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടി.വി.രാജേഷ് എംഎല്‍എ ആദ്യ പുസ്തകം ഏറ്റുവാങ്ങും. ബാലകൃഷ്ണന് കൊയ്യാല്‍ പുസ്തക പരിചയം നടത്തും. പയ്യന്നൂര്‍ പുസ്തകഭവന്‍ ആണ് പ്രസാധകര്. വാര്‍ത്താസമ്മേളനത്തില്‍ എം.പ്രതീശന്‍, ശ്രീജ എസ്.ചന്ദ്രന്, വി .പി.സജീവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: