ന്യൂദല്‍ഹി : ജിഎസ്ടി നടപ്പാക്കിയതോടെ രാജ്യത്തെ ട്രക്കുകള്‍ക്ക് ചെക്ക് പോസ്റ്റുകളിലെ സമയ നഷ്ടം ഒരു പരിധിവരെ ഒഴിവാക്കാനായി. ഇതിനുമുമ്പ് ചരക്കുവാഹനങ്ങള്‍ ചെക്ക് പോസ്റ്റുകളില്‍ ചെലവഴിച്ചിരുന്ന സമയം ഇപ്പോള്‍ അഞ്ചില്‍ ഒന്നായി കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിഎസ്ടി നടപ്പിലാക്കിയതോടെ പ്രധാന നിരത്തുകളില്‍ ഉണ്ടായിരുന്ന നികുതി ഉദ്യോഗസ്ഥരും അപ്രത്യക്ഷരായിട്ടുണ്ട്.
ഭാവിയില്‍ ഹൈവേകളില്‍ ആര്‍ടിഒ ചെക്കിങ്ങും നിര്‍ത്തലാക്കാനും കേന്ദ്രം പദ്ധതിയിട്ടിട്ടുണ്ട്. പകരം അമിതഭാരം കയറ്റുന്ന വാഹനങ്ങളെ കണ്ടു ബ്രിഡ്ജുകള്‍ സ്ഥാപിക്കുമെന്നും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
ദല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് റോഡുമാര്‍ഗം ചരക്കെത്തിക്കുന്നത് നാലുദിവസം എന്നത് മൂന്നു ദിവസമായി കുറഞ്ഞിട്ടുണ്ട്. കൂടാതെ ദല്‍ഹി- ചെന്നൈ റോഡ് മാര്‍ഗ്ഗം ആറര ദിവസം എടുത്തിരുന്നത് അഞ്ചുദിവസമായി കുറഞ്ഞിട്ടുണ്ടെന്ന് ഓള് ഇന്ത്യ ട്രാന്‍സ്പോര്‍ട് വെല്‍ഫെയര്‍ അസോസിയേഷന് ചെയര്മാന് രാജേഷ് അഗര്‍വാള്‍ അറിയിച്ചു.
അതേസമയം ഇത്തരത്തില്‍ ചരക്കുകള്‍ കൈമാറ്റം ചെയ്യാനുള്ള സമയം ലാഭിക്കുന്നത് സാധന വിലയിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തുന്നത്. കാര്‍ഷിക, പെട്രോളിയം, എല്‍പിജി തുടങ്ങിയ ഉത്പ്പന്നങ്ങളുടെ വിലയില്‍ ഇത് കുറവുണ്ടാക്കും. കൂടാതെ പാഴ്സലുകളും മറ്റ് ചരക്കുകളും കൊണ്ടുപോകുന്ന വാഹനങ്ങളുടെ നിരക്കിലും 40 ശതമാനം വരെ കുറവ് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: