മരട്: മരട് കൊട്ടാരം ഭഗവതി ക്ഷേത്രാങ്കണത്തില്‍ ഡിസംബര്‍ 21 മുതല്‍ 31 വരെ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഡോ.വി.പി. ഗംഗാധരന് ചെയര്‍മാനും ജയന് മാങ്കായില്‍ വര്‍ക്കിംഗ് ചെയര്‍മാനും മരട് സഹകരണ ബാങ്ക് പ്രസിഡന്റ് വി. ജയകുമാര്‍ ജനറല്‍ കണ്‍വീനറുമായി പതിനെട്ടു വിഭാഗങ്ങളിലായി 351 പേരടങ്ങുന്ന കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്. ലോഗോ പ്രകാശനം ഞായറാഴ്ച ഡോ.വി.പി. ഗംഗാധരന് നിര്‍വ്വഹിക്കും. മരട് ശീദേവി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജയന് മാങ്കായില്‍ അദ്ധ്യക്ഷനാകും. ഭാഗവത മഹാസത്രം പ്രസിഡന്റ് എം.കെ. കുട്ടപ്പമേനോന്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: