പാലക്കാട് : ചിറ്റൂര്‍ മേഖലയിലെ കര്‍ഷകരുടെ സംരക്ഷണത്തിനായി കുരിയാര്‍കുറ്റി കാരപ്പാറ പദ്ധതി നടപ്പിലാക്കണമെന്ന് പറമ്പിക്കുളം ആളിയാര്‍ ജലസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
കുരിയാര്‍ക്കുറ്റി, കാരപ്പാറ, പുളിക്കല്‍ നദികള്‍ക്കു കുറുകെ ഡാം നിര്‍മ്മിച്ച് വെള്ളം വെള്ളാരം കടവിലെത്തിച്ച് വൈദ്യുതി ഉത്പാദനത്തിനുശേഷം കൃഷിക്കും കുടിവെള്ളത്തിനുമായി ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ഇതാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപേക്ഷിക്കപ്പെട്ടത്.
മുതലമട, കൊല്ലങ്കോട് എലവഞ്ചേരി, പല്ലശ്ശന പഞ്ചായത്തുകളിലേയും ചിറ്റൂര്‍ ആയക്കെട്ട് പ്രദേശത്തേയും കിഴക്കന്‍ മേഖലയേയും സംരക്ഷിക്കുവാനുള്ള പദ്ധതി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജലസേചന വൈദ്യുതി വിഭാഗങ്ങള്‍ പഠനം നടത്തണം. അഡ്വ.പി.സി.ശിവശങ്കരന് അധ്യക്ഷത വഹിച്ചു.
മുതലാംതോട് മണി, എ.കെ.ഓമനക്കുട്ടന്, കെ.എം.കരുണന്, കെ.കെ.സുരേന്ദ്രന്, കെ.എം.ഹരിദാസ്, എസ്.ഭരതരാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: