നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാന ത്താവളം വഴി മിക്സിയുടെ ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 30.79 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇന്നലെ പുലര്‍ച്ചെ ദുബായില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യഎക്സ്പ്രസ് വിമാനത്തില്‍ എത്തിയ ഒറ്റപ്പാലം സ്വദേശി മുജീബിന്റെ പക്കല്‍ നിന്നുമാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 1076.65 ഗ്രാം സ്വര്‍ണം പിടികൂടിയത്.
അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം മിക്സിയുടെ മോട്ടോറിനുള്ളിലെ കോയിലിനിടയിലാണ് ഒളിപ്പിച്ചിരുന്നത്. സ്വര്‍ണം ഉരുക്കി കോയിലിനിടയിലെ ഒഴിഞ്ഞ ഭാഗത്ത് ഒഴിച്ച് പുതിയ രൂപത്തിലാക്കിയാണ് സ്വര്‍ണ്ണം ഒളുപ്പിച്ചിരുന്നത്. ദുബായില്‍ നിന്ന് എത്തിയ മുജീബിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയുടെ ഭാഗമായി മിക്സി അഴിച്ച് പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
ചെക്ക് ഇന്‍ ബാഗേജിലായിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്ന മിക്സി കണ്ടെത്തിയത്. കസ്റ്റംസ് അഡീഷ്ണല്കമ്മീഷണര് എസ്. അനില്‍കുമാര്‍, അസിസ്റ്റന്റ് കമ്മീഷര്മാരായ പി.ജെ. ഡേവിഡ്, ഇ.വി. ശിവരാമന്, സൂപ്രണ്ടുമാരായ ആര്. ലത, ടി.കെ. ശ്രീഷ്, കെ.പി. മജീദ്, കെ. ശ്രീകുമാര്‍ തുടങ്ങിയവരുേെട നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: