ബിഎംഡബ്ല്യു – പേര് കേള്‍ക്കുമ്പോഴേ ഒരു ആഡംബരം ഫീല്‍ ചെയ്യും. സാധാരണക്കാര്‍ക്ക് ഇത് കണ്ട് നില്‍ക്കാനേ കഴിയൂ. പക്ഷേ, ആഡംബര പ്രിയരായ യാത്രക്കാര്‍ എത്ര വിലയിട്ടാലും ബിഎംഡബ്ല്യു സ്വന്തമാക്കും. യാത്രയുടെ ആനന്ദം അനുഭവിക്കണമെങ്കില്‍ അരക്കോടിയിലധികം രൂപ കൊടുത്ത് ബിഎംഡബ്ല്യു സ്വന്തമാക്കിയാലെന്താണെന്നാണ് അവരുടെ ചോദ്യം. ഈ ചോദ്യമാണ് ബിഎംഡബ്ല്യുവിന്റെ വിജയരഹസ്യവും.
ഏറ്റവും പുതിയ ബിഎംഡബ്ല്യുവിന്റെ 5 സീരീസ് ഇന്ത്യയിലും അവതരിപ്പിച്ചു. ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കറാണ് ഏഴാം തലമുറയില്‍പ്പെട്ട പ്രീമിയം സെഡന്‍ പുറത്തിറക്കിയത്. അത്ലറ്റിക് ഡിസൈന്‍, കരുത്ത്, ഊര്‍ജസ്വലത, മികച്ച കംഫര്‍ട്ട് എന്നിവ ഒത്തിണങ്ങിയ ആധുനിക സ്പോര്‍ട്സ് ബിസിനസ് സെഡാന്.
മുമ്പില്ലാത്ത വിധമുള്ള കണക്ടിവിറ്റിയുള്ള ഇന്റലിജന്റ് കാര്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഗെസ്റ്റര്‍ കട്രോള്‍, ഡിസ്പ്ലേ കീ, പാര്‍ക്കിങ് അസിസ്റ്റന്റ്, റിമോട്ട് കണ്ട്രോള് പാര്‍ക്കിംഗ്, വയര്‍ലെസ് ചാര്‍ജിങ്, ആധുനിക ഹെഡ് അപ്പ് ഡിസ്പ്ലേ എന്നിവ പ്രത്യേകതകള്‍.
ഗെസ്റ്റര്‍ കണ്ട്രോള് വഴി ശബ്ദ നിയന്ത്രണം, ഫോണ്‍ വിളികള്‍ സ്വീകരിക്കുകയും നിരസിക്കുകയും ചെയ്യുക, നിയന്ത്രണ സന്ദേശങ്ങളുടെ അറിയിപ്പ്, വിവര ജാലകം അടയ്ക്കുക, ക്യാമറ ആംഗിള്‍ മാറ്റുക തുടങ്ങിയവ നിര്‍വഹിക്കാം. മൊബൈല്‍ ഫോണുകളുടെ വയര്‍ലെസ് ചാര്‍ജിങ്ങും ഡിസ്പ്ലേ കീയും സ്ഥാപിക്കാന്‍ സെന്റര്‍ കസോളിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഹോള്‍ഡര്‍ സഹായിക്കുന്നു.
മുന്‍ഗാമിയായ കാറുകളേക്കാള്‍ 70 കിലോഗ്രാം വരെ ഭാരം കുറവാണ് ഇതിന്. ചെന്നൈയിലെ പ്ലാന്റില്‍ തദ്ദേശീയമായി നിര്‍മ്മിച്ച 5 സീരീസ് ഡീസല്‍, പെട്രോള്‍ വേരിയന്റുകള്‍ ഇന്ത്യയിലുടനീളമുള്ള ഡീലര്‍മാരില്‍ നിന്ന് ലഭ്യമാകുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവ അഭിപ്രായപ്പെട്ടു. പ്രത്യേക നിറങ്ങളുമുള്ള ഉള്‍വശം കാറിനെ വേറിട്ടതാക്കുന്നു. ലെതര്‍ സ്റ്റിയറിങ്ങുമുണ്ട്.
ഡിം ചെയ്യാവുന്ന ആറ് ഡിസൈനുകളോടു കൂടിയ ആംബിയന്റ് ലൈറ്റിങ് പാക്കേജ് ഓരോ മൂഡിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കും. ഒരു ഉത്തമ ബിസിനസ് സെഡാനാണ് പുതിയ 5 സീരീസ് എന്ന് പറയാം.
ബിഎംഡബ്ല്യു 530ഐ സ്പോര്‍ട് ലൈന്‍, ബിഎംഡബ്ല്യു 520ഡി സ്പോര്‍ട് ലൈന്‍ എന്നീ വേരിയന്റുകള്‍ക്ക് 49,90,000 രൂപയാണ് എക്സ് ഷോറൂം വില. ബിഎംഡബ്ല്യു520ഡി ലക്ഷ്വറി ലൈനിന്റെ എക്സ്ഷോറൂം വില 53,60,000 രൂപയാണ്. ബിഎംഡബ്ല്യു 530ഡിഎം സ്പോര്ട്ടിന് 61,30,000 രൂപയാണ എക്സ് ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: