കൊച്ചി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢപദ്ധതിയുടെ ഭാഗമാണ് തൊഴിലാളികളുടെ ഒന്‍പത് മാസത്തെ വേതനം തടഞ്ഞുവച്ചിരിക്കുന്നതെന്ന് ബിജെപി മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം തടഞ്ഞുവച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി എറണാകുളം കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി.എല്‍. വിജയന് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്.ഷൈജു, വൈസ് പ്രസിഡന്റുമാരായ ചന്ദ്രിക രാജന്, ഗിരിജാ രവീന്ദ്രന്, സെക്രട്ടറി കെ.എസ്. ഉദയകുമാര്‍, ട്രഷറര്‍, കെ.എസ്. സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി പി.സി. സുജിത്, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. പുരുഷോത്തമന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: