കോട്ടയം: ജിഎസ്ടി നിയമം റബ്ബര്‍ മേഖലയ്ക്ക് ഗുണകരമെന്ന് ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ടോമി കുരിശുംമൂട്ടില്‍.
വാറ്റ് നിയമത്തിലുണ്ടായിരുന്ന അഞ്ചു ശതമാനം നികുതി തന്നെ ജിഎസ്ടിയിലും നിലനിര്‍ത്തിയതും റബ്ബര്‍ കയറ്റി അയയ്ക്കുമ്പോള്‍ ഉണ്ടായിരുന്ന നിരവധി നൂലാമാലകള്‍ ഒഴിവാക്കിയതും റബ്ബര്‍ വ്യാപാരികള്‍ക്ക് ആശ്വാസമാണ്.
വ്യവസായികള്‍ നികുതി അടയ്ക്കുന്നത് തിരികെ ലഭിക്കുന്നതും സെസ് ഒഴിവാക്കിക്കിട്ടിയതും വഴി നിലവിലുള്ള വിലയില്‍ എട്ട് രൂപയ്ക്കു മേല്‍ ലാഭകരമാണ്. ഇത് രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനാകും.
ജിഎസ്ടി വഴി ലഭ്യമാകുന്ന നേട്ടം കര്‍ഷകരിലേക്ക് എത്തിക്കാന്‍ വ്യവസായികള്‍ തയാറായാല്‍ അതുവഴി രാജ്യത്തെ റബ്ബര്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നും ടോമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: