ന്യൂദല്‍ഹി: ടെലികോം രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ടാറ്റ ഗ്രൂപ്പും ഭാരതി എന്റര്‍പ്രൈസസും തയാറെടുക്കുന്നു. കേബിള്‍ എന്റര്‍പ്രൈസ്, ഡിടിഎച്ച് തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാനാണ് ഇരുഗ്രൂപ്പുകളും ലക്ഷ്യമിടുന്നത്. ഇതിനായി ചര്‍ച്ച തുടങ്ങി.
ടാറ്റ ടെലി സര്‍വീസസ്, ടാറ്റ സ്കൈ, ടാറ്റ കമ്യൂണിക്കേഷന്‍സ് എന്നിവയാണ് സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്ലുമായി സഹകരിക്കാന്‍ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തുന്നത്. എയര്‍ടെല്ലിന് 28 കോടി ഉപഭോക്താക്കളും, ടാറ്റയ്ക്ക് 4.8 കോടി ഉപഭോക്താക്കളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: