മുംബൈ: ഇന്ത്യയിലെ ആഡംബര കാറുകളുടെ വില്‍പ്പനയില്‍ വീണ്ടും വളര്‍ച്ച. ഏറ്റവും വലിയ ആഡംബര കാറായ മെഴ്സിഡസ് ബെന്‍സ് ജനുവരി- ജൂണ്‍ കാലയളവില്‍ 7,171 യൂണിറ്റ് ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചു.
ഈ കാലയളവില്‍ ബിഎംഡബ്ല്യൂവിന്റെ വില്‍പ്പനയില്‍ 11.5 ശതമാനം വളര്‍ച്ച. 4,589 യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. ജിഎസ്ടി നടപ്പാക്കിയതിനു പിന്നാലെ മേഴ്സിഡസ്, ബിഎംഡബ്ല്യൂ, ഓഡി തുടങ്ങിയ കാറുകള്‍ വില കുറച്ചിരുന്നു.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇതിന്റെ പ്രയോജനം ഉണ്ടാകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: