ലണ്ടന്‍: ബ്രിട്ടണില്‍ ലിംഗമാറ്റം നടത്തിയ പുരുഷന്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കി. ഹൈഡന്‍ ക്രോസ്(21) എന്നയാള്‍ ജന്മം കൊണ്ട് സ്ത്രീയായിരുന്നു. പിന്നീട് പുരുഷനാവാനുള്ള ആഗ്രഹത്തില്‍ ഹോര്‍മോണ്‍ ചികിത്സയില്‍ കഴിയവേയാണ് ഗര്‍ഭം ധരിച്ചത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരാളുടെ ബീജ ദാനത്തിലൂടെയായിരുന്നു ഗര്‍ഭധാരണം.
താന്‍ ഗര്‍ഭം ധരിച്ചതായി ഇയാള്‍ പരസ്യപ്പെടുത്തിയത് ബ്രിട്ടണില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ജൂണ്‍ 16നാണ് ക്രോസ് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ട്രിനിറ്റി ലെയ്ഗ് എന്നാണ് ഇയാള്‍ തന്റെ മാലാഖയ്‌ക്ക് പേരിട്ടിരിക്കുന്നത്.
















