പാറശ്ശാല: കരസേനയുടെ ഔദ്യോഗിക മുദ്ര പതിച്ച നിരവധി വാഹനങ്ങള്‍ റോഡില്‍ ഓടിയിട്ടും നടപടിയെടുക്കതെ അധികൃതര്‍.
ചുവന്ന പ്രതലത്തില്‍ സ്വര്‍ണ്ണ നിറത്തിലുള്ള അശോകസ്തംഭവും അതിനു താഴെയായി രണ്ട് വാളുകളും അതിനു താഴെയായി ഇന്ത്യന്‍ ആര്‍മി യെന്നും രേഖപ്പെടുത്തിയിട്ടുള്ള ഇന്ത്യന്‍ കരസേനയുടെ ഔദ്യോഗിക ചിഹ്നമാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. ഇത് ഗുരുതരമായ നിയമ ലംഘനമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് അറിയാമെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ല. ഇത്തരത്തില്‍ വ്യാജ സ്റ്റിക്കര്‍ നമ്പര്‍ പ്ലേറ്റുകളില്‍ പതിച്ച ശേഷം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വരെ കടത്താന്‍ ഉപയോഗിക്കുന്നു. കരസേനയുടെ മുദ്രകള്‍ അനധികൃതമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ രാജ്യ സുരക്ഷാ നിയമപ്രകാരം കേസെടുക്കാനും വാഹനം കണ്ടു കെട്ടാനും നിയമം ഉള്ളപ്പോഴാണ് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നത്.
















