മലപ്പുറം: പനി ബാധിതരെ കൊണ്ട് നിറഞ്ഞ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ അധികൃതരുടെ ആത്മഗതമാണിത്.
ദിവസവും ആയിരങ്ങളാണ് ഓരോ ആശുപത്രിയിലേക്ക് പനി ബാധിച്ചെത്തുന്നത്. അവരില്‍ പലര്‍ക്കും കിടത്തി ചികിത്സ അത്യാവശ്യവുമാണ്. എന്നാല്‍ കട്ടിലും വാര്‍ഡും വരാന്തയും നിറഞ്ഞിരിക്കുന്നത്.
പുതിയൊരു ആള്‍ക്ക് നില്ക്കാന് പോലും സ്ഥലമില്ല. അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും കുറവ് പകര്‍ച്ചപ്പനി പ്രതിരോധത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
പഞ്ചായത്തുകള്‍ തോറും പനി ക്ലിനിക്കുകള്‍ തുറന്നെങ്കിലും രോഗികളെ പരിശോധിക്കാന്‍ ഡോക്ടറോ ആവശ്യത്തിന് മരുന്നോയില്ല.
ഡോക്ടറില്ലെങ്കില്‍ പിന്നെ മരുന്ന് എന്തിനാണെന്ന ഭാവമാണ് ആരോഗ്യവകുപ്പിന്റേത്.
നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നീ ജില്ലാ ആശുപത്രികളും മഞ്ചേരിയില്‍ മെഡിക്കല്‍ കോളേജുമാണ് ജില്ലയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രധാന ആതുരാലയങ്ങള്‍.
നിലമ്പൂരില്‍ ജനറല്‍ ആശുപത്രിയായിരിക്കെ 142 കിടക്കകളുണ്ടായിരുന്നു ജില്ലാ ആശുപത്രി ആയപ്പോഴും അതിന് മാറ്റം വന്നിട്ടില്ല.
1600ല്‍ അധികം ആളുകള്‍ ഒരുദിവസം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഇതില്‍ 500 പേരെങ്കിലും കിടത്തി ചികിത്സക്ക് അര്‍ഹരുമാണ്.
142 കിടക്കകൊണ്ട് ഈ 500 പേരെ എങ്ങനെ കിടത്തുമെന്നറിയാതെ വിഷമിക്കുകയാണ് ആശുപത്രി അധികൃതര്‍.
ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച മാതൃശിശു ബ്ലോക്ക് അനാഥമായി കിടക്കുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ നിലവിലെ അവസ്ഥ ദയനീയമാണ്.
ഒരു ദിവസം ഇവിടെയും ആയിരക്കണക്കിന് പേരാണ് ചികിത്സ തേടിയെത്തുന്നത്. ജീവനക്കാരും കിടക്കകളും കുറവ്. മാതൃശിശു ബ്ലോക്ക് പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകും.
മെഡിക്കല്‍ കോളേജെന്ന് വിശേഷിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് മഞ്ചേരിയിലെ ഈ സര്‍ക്കാര്‍ ആതുരാലയം. പേരില്‍ മാത്രം വമ്പത്തരമുള്ള ഇവിടെ രോഗികള്‍ കിടക്കുന്നത് വരാന്തയിലാണ്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിച്ചവര്‍ ചികിത്സയിലുള്ള മഞ്ചേരിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. മറ്റ് ജീവനക്കാരും വിരലിലെണ്ണാവുന്നത് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: