കൊച്ചി: കാറില്‍ യുവ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍ ഒഴിവാക്കാന്‍ രഹസ്യ ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്ത് വിട്ടയക്കുന്നവരെ പിന്തുടര്ന്ന് മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാതിരിക്കാനാണ് ഇത്തരം നടപടിയെന്നാണ് സൂചന.
അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഐജി ദിനേശ് കശ്യപിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഇതു സംബന്ധിച്ചു ധാരണയായിരുന്നു.
ചോദ്യം ചെയ്യലിനു വിളിപ്പിക്കുന്നവരെ പ്രതിയാക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ടെന്നതും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു. ഇതോടെയാണ് അതീവ രഹസ്യമായി ചിലരെ ചോദ്യം ചെയ്തത്.
നടന് ദിലീപ്, ഭാര്യയും നടിയുമായ കാവ്യ മാധവന്, സംവിധായകന് നാദിര്‍ഷ എന്നിവരുടെ മൊഴികളുമായി ബന്ധപ്പെട്ടവരെ ഇന്നലെ ഇത്തരത്തില്‍ ചോദ്യം ചെയ്തതായിട്ടാണ് വിവരം. സിനിമാ രംഗത്തുള്ള ചില പ്രമുഖരുടെ വീടുകളിലെത്തിയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കാവ്യയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവരെയും ഇത്തരത്തില്‍ ചോദ്യം ചെയ്തതായി സൂചനയുണ്ട്.
അതേസമയം നടിയെ അക്രമിച്ച കേസില്‍ നടന് ദീലീപിനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തു വരുന്ന വിവരം. എന്നാല്‍ ദീലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ കേന്ദ്രീകിരിച്ചുള്ള അന്വേഷണത്തില്‍ ചില സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. സിനിമ രംഗത്തെ നിരവധിയാളുകളെ ഇനിയും ചോദ്യം ചെയ്യും. പള്‍സര്‍ സുനി ഫോണില്‍വിളിച്ച ശേഷം ദിലീപും നാദിര്‍ഷയും പരാതിപ്പെടാന്‍ വൈകിയതിന്റെ കാരണവും അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: