പുനലൂര്‍: കരവാളൂര്‍ പഞ്ചായത്തിലെ അടുക്കളമൂല പ്രദേശം ഇന്ന് കൂരിരുട്ടിലാണ്. വര്‍ഷങ്ങളായി ഇതാണ് ഈ പ്രദേശത്തിന്റെ അവസ്ഥ. രാത്രികാലങ്ങളില്‍ മൃഗാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ തള്ളിയിരുന്ന ഇവിടെ അടുത്തകാലത്തായി ക്രൈസ്തവ ആരാധനാലയം പണികഴിപ്പിച്ചതോടെ വെളിച്ചമെത്തിയിരുന്നു. എന്നാല്‍ ഇവിടെയുണ്ടായിരുന്ന വെളിച്ചസംവിധാനങ്ങള്‍ എല്ലാം വൈദ്യുതവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇല്ലാതായി. എന്നാല്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കേണ്ട പഞ്ചായത്ത് അധികൃതരാകട്ടെ മൗനം നടിക്കുകയാണ്. ഇതിനാല്‍ രാത്രികാലങ്ങളില്‍ ഇവിടം സാമൂഹ്യവിരുദ്ധ കേന്ദ്രമാകുകയാണ്.
















