കൊച്ചി: ഗൗട്ട് രോഗ നിര്‍ണ്ണയത്തിന് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ഡ്യൂവല്‍ എനര്‍ജി സിടി സ്കാന്‍ (ഡിഇസിടി) പ്രവര്‍ത്തനം തുടങ്ങി. ഗൗട്ട് രോഗികളില്‍ മോണോസോഡിയം യൂറേറ്റ് അടിയുന്നത് കണ്ടെത്താനുള്ള ഈ സംവിധാനം സംസ്ഥാനത്ത് ആദ്യമാണ്.
ഗൗട്ട് പ്രത്യേക തരം സന്ധിവാതമാണ്. ലക്ഷണങ്ങള്‍ അവ്യക്തവും മറ്റ് എതെങ്കിലും രോഗമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നവയുമായതിനാല് ഗൗട്ട് ആണ് രോഗമെന്ന് കണ്ടെത്താന്‍ പ്രയാസമാണ്.
ഗൗട്ട് രോഗം നിര്‍ണ്ണയിക്കാന്‍ സന്ധികളിലെ ശ്ലേഷ്മദ്രവം അല്ലെങ്കില്‍ കോശങ്ങളുടെ തീവ്രത പരിശോധിക്കുകയും പിന്നീട് മോണോ സോഡിയം യൂറേറ്റ് ക്രിസ്റ്റലുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളതെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ കണ്‍സള്‍ട്ടന്റ് റൂമറ്റോളജിസ്റ്റ് ഡോ. ജോ തോമസ് പറഞ്ഞു. ഡ്യൂവല്‍ എനര്‍ജി സിടി സ്കാന്‍ കൃത്യമായി നിര്‍ണ്ണയിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: