കൊച്ചി: കൊച്ചി നഗരത്തില്‍ രാത്രികാലങ്ങളില്‍ കവര്‍ച്ചയ്ക്കും, ആക്രമണത്തിനും ഭിന്നലിംഗക്കാര്‍ നേതൃത്വം നല്‍കുന്നതായി പരാതി. കഴിഞ്ഞദിസം ആറുപേരെ പോലീസ് അറസ്റ്റ് ചെയതു. കൂട്ടമായെത്തിയാണ് ഇവര്‍ ആക്രമണം നടത്തുന്നത്. രാത്രികാലങ്ങളില്‍ ബസ്സിറങ്ങുന്ന യാത്രക്കാരെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ കായികമായി നേരിട്ട് പണവും, മറ്റും അപഹരിക്കുന്നതാണ് രീതി. ആളുകളെ ഭയപ്പെടുത്തുന്നതിന് പരിശീലനം കിട്ടിയ നായയെ ഉപയോഗിച്ച് വരുന്നതായും, ആക്രമണത്തിനുള്ള ആയുധങ്ങള്‍ പലയിടങ്ങളിലായി ഒളിപ്പിച്ചിട്ടുള്ളതായുമാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. ചിറ്റൂര്‍ റോഡ്, കെഎസ്ആര്‍ടിസി പരിസരം, വളഞ്ഞമ്പലം തുടങ്ങിയ പ്രദേശങ്ങളില്‍ രാത്രിയോടെ എത്തുന്ന ഭിന്നലിംഗക്കാര്‍ക്കെതിരെ യാത്രക്കാരും, പ്രദേശവാസികളും പോലീസില്‍ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനെ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ആറ് ഭിന്നലിംഗക്കാരെ കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം രാജാജി റോഡിലൂടെ ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ റോഡില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച ശേഷമാണ് പോക്കറ്റിലുണ്ടായിരുന്ന പണം അപഹരിച്ചത്. സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ജില്‍ താമസിക്കുന്ന തന്വി (21), മുളവുകാട് കണ്ടത്തിപ്പറമ്പില്‍ പൂജ (20), ബെംഗളുരു സ്വദേശി ആന്‍ഡ്രിയ (21), മരട് കണ്ണാടിക്കാട് കറ്റാലത്ത് രാധിക (34), കോട്ടയം കടുത്തുരുത്തി കൊച്ചുപറമ്പില്‍ രഞ്ജിനി (29), പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസിക്ക് സമീപം താമസിക്കുന്ന രേഖ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനിരയായ കുമ്പളങ്ങി ഇല്ലിക്കല്‍ റിജോ ജോസഫ് (23)ന്റെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിക്കേറ്റ യുവാവ് ചികിത്സ തേടി.ഇതിന് പുറമേ ആശുപത്രിയില്‍ രോഗിയുമായി എത്തിയാളെ തടഞ്ഞു നിര്‍ത്തി പണം അപഹരിച്ചെന്ന പരാതിയും ഇവര്ക്കെതിരെയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തെയും ഭിന്നലിംഗക്കാര്‍ എതിര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ. അനന്തലാല്‍, എസ് ഐ നിധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: