കൊച്ചി: ശതാബ്ദിയെത്തിയ ആലുവ യുസി കോളേജില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നാളെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം. ‘യുസി എന്റെ സ്നേഹതീരം’ എന്ന പേരില്‍ ഏഴ്, എട്ട് തീയതികളിലായാണ് പരിപാടി. നാളെ സംഗമത്തില്‍ 5000ഓളം പൂര്‍വ്വ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. പൂര്‍വ വിദ്യാര്‍ഥികളും 100 വയസ്സ് പിന്നിട്ടവരുമായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, സി.എസ്. ഫിലിപ്, എം.ജെ. ചെറിയാന് ഇരിങ്ങാലക്കുട എന്നിവരെയും 75 വയസ്സ് പിന്നിട്ട 18 അധ്യാപകരെയും ആദരിക്കും. ഇന്ന് വൈകിട്ട് 4ന് രജിസ്ട്രേഷന് ആരംഭിക്കും. 6ന് പൂര്‍വ്വ വിദ്യാര്‍ഥികളും, അവരുടെ കുടുംബങ്ങളും അവതരിപ്പിക്കുന്ന കലാപരിപാടി. നാളെ രാവിലെ 10ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 10.30ന് ഗുരുവന്ദനം. കര്‍ണാടകയിലെ ബെല്‍ഗാം സെന്റ് പോള്‍സ് കോളേജില്‍ 3638 പേര് പങ്കെടുത്ത പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമാണ് നിലവില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: