തൃപ്പൂണിത്തുറ: കിണറ്റില്‍ വീണ വൃദ്ധയെ അഗ്നിശമന സേന രക്ഷിച്ചു. വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ മനയത്ത് വീട്ടില്‍ വര്‍ക്കിയുടെ ഭാര്യ മറിയക്കുട്ടിയാണ് (75) ഇന്നലെ ഉച്ചയ്ക്ക് 35 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. മഴക്കാലമായതിനാല്‍ കിണറ്റില്‍ ഇരുപത്തിയെട്ട് അടിയോളം വെള്ളം ഉണ്ടായിരുന്നു. അഗ്നി ശമന രക്ഷാ സേനാംഗങ്ങള്‍ എത്തുന്നത് വരെ ഇവര്‍ കിണറിന്റെ തൊട്ടിയിലും, മോട്ടറിന്റെ ഹോസിലും പിടിച്ച് തൂങ്ങി കിടന്നിരുന്നു. തൃപ്പൂണിത്തുറ ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന് ഓഫീസര്‍ കെ. ഷാജിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെ സുനില്‍കുമാര്‍, രാജേഷ് എന്നിവര്‍ കിണറ്റിലിറങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: