അരൂര്‍: അഞ്ച് കിലോ കഞ്ചാവുമായി പ്രധാന പ്രതി അരൂര്‍ പോലീസിന്റെ പിടിയിലായി. എളങ്കുന്നപുഴ നികത്തിതറ വീട്ടില്‍ സുനു (അച്ച സുനി -46) ആണ് പോലിസ് പിടികൂടിയത്. അരൂര്‍ കെല്‍ട്രോണ്‍ ജംക്ഷന് സമീപത്ത് നിന്നാണ് ഇയാള്‍ പോലീസ് പിടിയിലായത് . ആന്ധ്രാപ്രദേശീലെ നെല്ലൂരില്‍താമസിച്ച് അവിടെ നിന്ന് കഞ്ചാവ് മൊത്തവ്യാപാരത്തിനായി കേരളത്തില്‍ എത്തിക്കുന്ന പ്രധാന പ്രതിയാണ് ഇയാള്‍ കേരളത്തിലെ എറണാകുളം ,ആലപ്പുഴ മേഖലയിലാണ് പ്രധാനമായും ഇയാള്‍ കഞ്ചാവ് വില്‍പനനടത്തിയിരുന്നത് കഴിഞ്ഞ രണ്ടാഴ്‌ച്ച കിടയില്‍ അരൂര്‍ പോലീസിന്റെ പിടിയിലായ സതീശന്‍ , അമീന്‍ ,ജമാല്‍ എന്നിവര്‍ക്ക് കഞ്ചാവ് നല്‍കിയിരുന്നത് ഇയാള്‍ ആയിരുന്നു. ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കൊണ്ടുവന്ന് പല കെട്ടുകളാക്കി എത്തിക്കുന്നതായിരുന്നു ഇയാളുടെ രീതി ആന്ധ്രയിലും കേരളത്തിലുമായി മൂന്ന് ഭാര്യമാര്‍ ഉള്ളതായി അറിയുന്നതായിപോലീസ് അറിച്ചു.
മദ്ധ്യമേഖല ഐ ജി യുടെ കീഴില്‍ രൂപീകരിച്ച റാന്‍സ് എന്ന മയക്കുമരുന്ന് സ്‌ക്വാഡ് രണ്ടാഴ്‌ച്ചക്കു ഉളില്‍ പിടിക്കുന്ന ഏറ്റവും വലിയ കഞ്ചാവ് കേസ്സാണിത്.അരൂര്‍ പൊലീസ് എസ്.ഐ ടി.എസ്.റെനീസിന്റെ നേതൃത്വത്തില്‍ അ ഡി: എസ് ഐ ജോസഫ് .എ എസ് ഐ ഷാജികുമാര്‍, നിസ്സാര്‍ ,സേവ്യര്‍ ,റോണി ,വൈശാഖ് ,സതീഷ്എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ആലപ്പുഴ സെട്രല്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡ് സി ഐ കെ .ആര്‍ ബാ ബുവിന്റെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചതിനു ശേഷം പ്രതിയേ കോടതിയില്‍ ഹാജരാക്കി.
















