കെയ്‌റോ: ഖത്തറിനെതിരെയുള്ള ഉപരോധം തുടരുവാന്‍ കെയ്‌റോവില്‍ നടന്ന നാല് അറബ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചു.
കുവൈറ്റ് മുഖേന കഴിഞ്ഞ ദിവസം ഖത്തര്‍ നല്‍കിയ മറുപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിമാരാണ് ബുധനാഴ്ച കെയ്‌റോവില്‍ സമ്മേളിച്ചത്. ഈ രാഷ്‌ട്രങ്ങള്‍ മുന്നോട്ട് വെച്ച 13 ഉപാധികളോടുള്ള ഖത്തറിന്റെ മറുപടി നിഷേധാത്മകമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗം അഭിപ്രായപ്പെട്ടു.
ഖത്തറിന്റെ അപകടകരമായ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ഖത്തര്‍ തങ്ങളുടെ നിലപാട് തിരുത്താത്തതിനാല്‍ നിലവിലെ നിസ്സഹകരണം തുടരുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു. കൂടിയാലോചനയിലൂടെ തുടര്‍ നടപടികള്‍ ആവശ്യമായ സമയത്ത് സ്വീകരിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പറഞ്ഞു.
യാഥാര്‍ഥ്യ ബോധമില്ലാത്തതും നടപ്പിലാക്കാനാകാത്തതുമായ ഉപാധികളാണ് തങ്ങളോട് ആവശ്യപ്പെട്ടതെന്നായിരുന്നു ഖത്തര്‍ വിദേശമന്ത്രി ഷെയ്‌ക്ക് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനി ലണ്ടനില്‍ പ്രതികരിച്ചത്. അതിനിടെ ഖത്തറുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുമായി ഫോണില്‍ സംസാരിച്ചു.
വിദേശകാര്യ മന്ത്രിമാരുടെ യോഗം കെയ്‌റോവില്‍ നടക്കുന്നതിനിടെയായിരുന്നു ട്രംപും സീസിയും സംസാരിച്ചത്.
















