ബര്‍ലിന്‍: ജര്‍മ്മനിയില്‍ ജി20 ഉച്ചകോടി നടക്കുന്ന സമയത്ത് സൈനികര്‍ക്ക് യൂണിഫോം ധരിക്കാന്‍ വിലക്ക്. ഭീകരാക്രമണ ഭീഷണി ഭയന്നാണ് നടപടി. സൈനികര്‍ ആ സമയത്ത് യൂണിഫോം ധരിക്കാതെയായിരിക്കും സുരക്ഷാ പ്രവര്‍ത്തനത്തിന് എത്തുക.
ഭീകരര്‍ സൈനിക യൂണിഫോമില്‍ എത്തിയാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുമെന്ന ആശങ്കയാണ് വിലക്കിനു കാരണം. ഹാംബര്‍ഗില്‍ നാളെ മുതല്‍ ഒമ്പത് വരെയാണ് ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ലോകനേതാക്കള്‍ പങ്കെടുക്കുന്നു.
















