പത്തനംതിട്ട: സെന്‍സര്‍ അനുമതി ലഭിക്കാത്ത ഡോക്യുമെന്ററികളുടെ പ്രദര്‍ശനം തിങ്കളാഴ്ച. സുരക്ഷാ പ്രശ്നങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടി സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഡോക്യുമെന്ററികളാണ് നിയമത്തെ വെല്ലുവിളിച്ച് പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. തിങ്കളാഴ്ച ടൗണ്‍ഹാളിലാണ് ‘പത്തനംതിട്ടകൂട്ട’ത്തിന്റെ പേരില്‍ പ്രദര്‍ശനം.
രോഹിത്വേമുലയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും പ്രമേയമാക്കിയ പി.എന്‍.രാമചന്ദ്രയുടെ ‘ദി അണ്ബെറബിള് ബീയിങ് ഓഫ് ലൈറ്റ്നെസ്’, കശ്മീരിലെ സംഘര്‍ഷാവസ്ഥ പ്രതിപാദിക്കുന്ന എന്‍.സി.ഫാസിലിന്റെ ‘ഇന്‍ ദ ഷെയിഡ് ഓഫ് ഫോളന്‍ ചിനാര്‍’, ജെഎന്‍യുവിലെ വിദ്യാര്‍ഥി സമരത്തെക്കുറിച്ചുള്ള കാത്തു ലൂക്കോസിന്റെ ‘മാര്‍ച്ച്മാര്‍ച്ച്മാര്‍ച്ച്’ എന്നീ ചിത്രങ്ങള്‍ക്ക് തിരുവനന്തപുരത്തു നടന്ന പത്താമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.
വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര സെന്‍സര്‍ബോര്‍ഡ് ഈ മൂന്ന് ചിത്രങ്ങള്‍ക്കും പ്രദര്‍ശനാനുമതി നല്‍കാതിരുന്നത്. ഇവയില്‍ ‘ഇന്‍ ദ ഷെയിഡ് ഓഫ് ഫോളന്‍ ചിനാര്‍’, ‘മാര്‍ച്ച്മാര്‍ച്ച്മാര്‍ച്ച്’ എന്നിവയാണ് ടൗണ്‍ഹാളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
കാശ്മീരില്‍ ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരെ സമരവും യുദ്ധവും നടത്തുന്നവരെ പ്രകീര്‍ത്തിക്കുന്നതാണ് എന്‍.സി.ഫാസിലിന്റെ ഡോക്യുമെന്ററി എന്നതിനാലാണ് ഇതിന് സെന്‍സര്‍ അനുമതി നിഷേധിച്ചത്. ദേശസുരക്ഷയെ തന്നെ ബാധിക്കുന്ന കാരണങ്ങളും സെന്‍സര്‍ അധികൃതര്‍ പറഞ്ഞിരുന്നു. ജെഎന്‍യുവിലെ വിദ്യാര്‍ഥി സമരത്തിന്റെ ശരിയായ ചിത്രമല്ല ‘മാര്‍ച്ച്മാര്‍ച്ച്മാര്‍ച്ച്’ നല്‍കുന്നതെന്നും വിശദീകരണമുണ്ടായി. ഇതെല്ലാം അവഗണിച്ചാണ് പത്തനംതിട്ടയില്‍ ഇവയുടെ പരസ്യപ്രദര്‍ശനം നടത്താനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: