ടെല്‍ ആവീവ്: ഇസ്രായേലിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി. ഇസ്രായേലിലെ ഇന്ത്യന്‍ സമൂഹം ടെല്‍ ആവീവിലെ കണ്‍വെന്‍ഷന്‍ സെന്ററിൽ ഒരുക്കിയ ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്.
ഇന്ത്യയയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം തുടങ്ങിയിട്ട് കേവലം 25 വര്‍ഷങ്ങള്‍ മാത്രമേ ആയുള്ളുവെങ്കിലും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും ഇസ്രായേലിലെ ടെല്‍ ആവീവിലേക്ക് വിമാന സര്‍വീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഇതിനു പുറമെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ക്ക് വേണ്ടിയുള്ള നിയമാവലികള്‍ ലളിതമാക്കുമെന്നും ഇസ്രായേലില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















