കൊച്ചി: ജീവനക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ എല്‍പിജി ബോട്ട്ലിംഗ് പ്ലാന്റില്‍ മോക് ഫയര്‍ ഡ്രില്‍. ടാങ്ക് ലോറി ഡീകാന്റേഷന് ഷെഡ്ഡിലാണ് അഗ്നിബാധ ഉണ്ടായത്. ഡിസിപി ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉള്‍പ്പെടെയുള്ള അഗ്നിശമന സംവിധാനങ്ങള്‍ പെട്ടെന്ന് പ്രവര്‍ത്തനക്ഷമമായി. അടിയന്തര ഘട്ടമെന്നപോലെ ജീവനക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് വന്‍ ദുരന്തം ഒഴിവാക്കി.
ഐഒസി പ്ലാന്റ് ഡിജിഎം ടിഡി സാബുവിന്റെ നേതൃത്വത്തിലാണ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തങ്ങള്‍ സുസജ്ജമാണെന്ന് ഐഒസി ടീം തെളിയിച്ചു.
കേരള സര്‍ക്കാരിന്റെ കെമിക്കല്‍ ഇന്‍സ്പെക്ടര്‍ എം.ടി. റെജി ഐഒസിഎല്‍ ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനശേഷിയെ അഭിനന്ദിച്ചു. ആകസ്മിക ദുരന്തങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അതിനെ നേരിടാന്‍ ഐഒസി ജീവനക്കാര്‍ സുസജ്ജരാണെന്ന് തെളിയിച്ചതായി ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ് പറഞ്ഞു. ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് എറണാകുളം മേഖലാ ഇന്‍സ്പെക്ടര്‍ നിതീഷ് ദേവരാജ്, ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് സേഫ്റ്റി സെല്‍ ഇന്‍സ്പെക്ടര്‍ ലാല്‍ വര്‍ഗീസ്, തൃപ്പൂണിത്തുറ സ്റ്റേഷന് ഫയര്‍ ഓഫീസര്‍ ഷാജി, ഉദയംപേരൂര്‍ എസ്ഐ റോബിന്, പഞ്ചായത്ത് അംഗം പി.വ.ി ലോഹിതാക്ഷന് തുടങ്ങിയവര്‍ മോക് ഫയര്‍ ഡ്രില്ലില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: