കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പള്‍സര്‍ സുനിയെ തെളിവെടുപ്പിന് കോയമ്പത്തൂരില്‍ കൊണ്ടുപോകും. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസ് അന്വേഷിക്കാനാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
കേസില്‍ പുതിയ അറസ്റ്റിന് ഇപ്പോള്‍ സാഹചര്യമില്ലെന്ന് റൂറല്‍ എസ്പി എ.വി. ജോര്‍ജ് പറഞ്ഞു. അന്വേഷണം നേര് ദിശയിലാണെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നടന് ദിലീപുമായി ബന്ധപ്പെടുത്താവുന്ന തെളിവില്ല. ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ ഇതുവരെ ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിച്ചു. ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി നടന് ദിലീപിനെയും നാദിര്‍ഷയേയും വീണ്ടും ചെയ്യും.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന് ധര്മജന് ബോള്‍ഗാട്ടി, ദിലീപിന്റെ സഹോദരന് അനൂപ് എന്നിവരെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. ചില ഫോട്ടോകള്‍ കാണിച്ചുവെന്നും ഇതില്‍ പരിചയമുണ്ടോയെന്നും പോലീസ് ചോദിച്ചതായി ധര്മജന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സുനിയെ പരിചയമുണ്ടോയെന്നും ധര്‍മജന്റെ സിനിമ സൈറ്റുകളില്‍ സുനി എത്തിയിരുന്നോയെന്നും അന്വേഷണ സംഘം ചോദിച്ചു. പരിചയമില്ലെന്നും പലരും ഫോട്ടോയെടുക്കാറുണ്ടെന്നും ധര്മജന് മറുപടി നല്കി. ദിലീപിന്റെ സ്വത്ത് കാര്യങ്ങളെക്കുറിച്ചും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെ കുറിച്ചുമായിരുന്നു സഹോദരന് അനൂപിനോട് അന്വേഷിച്ചത്. ദിലീപിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അനൂപാണ്. ചോദ്യം ചെയ്യലിനോട് ഇരുവരും പൂര്‍ണമായും സഹകരിച്ചുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: