കാക്കനാട്: ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്കിനായി ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില നിര്‍ണ്ണയം ധാരണയായി. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല പര്‍ച്ചേസിംഗ് കമ്മിറ്റി യോഗത്തില്‍ സ്ഥലമുടമകളും റവന്യൂ വകുപ്പ് ജീവനക്കാരും പങ്കെടുത്തു.
മൂന്ന്, നാല്, ഏഴ് എന്നീ മൂന്ന് കാറ്റഗറികളിലായി ഏഴു പേരുടെ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കാറ്റഗറി മൂന്നിലും ഏഴിലും ഓരോരുത്തരുടെയും നാലില്‍ അഞ്ചു പേരുടെയും സ്ഥലമാണുള്ളത്. കാറ്റഗറി മൂന്നില്‍ സെന്റിന് 2,00,962 രൂപയും കാറ്റഗറി നാലില്‍ 1,60,769 രൂപയും കാറ്റഗറി ഏഴില്‍ 75,955 രൂപയുമാണ് ജില്ലാതല പര്‍ച്ചേസിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്ന അന്തിമ വില. സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ സ്ഥലവില നിര്‍ണ്ണയം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകും. മികച്ച പദ്ധതിക്കായി ഏവരുടെയും സഹകരണം ആവശ്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത സ്ഥലമുടമകളോട് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ലാന്‍ഡ് അക്വിസിഷന്‍ ഉദ്യോഗസ്ഥരും കെഎസ്ഐഡിസി പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: