കൊച്ചി: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാനായില്ല. ഇന്നലെ 1840 പേര് വിവിധ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടി. ഇതില്‍ 101 പേരെ കിടത്തിച്ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പനി നിയന്ത്രണ വിധേയമായെന്ന് വരുത്തി തീര്‍ക്കാനായി വൈറല്‍ പനി ബാധിച്ചെത്തുന്ന ഭൂരിഭാഗം ആളുകള്‍ക്കും മരുന്ന് കുറിച്ച് നല്കി തിരിച്ചയയ്ക്കുകയാണ്.
കൊതുക് നിയന്ത്രണം പാളിയതോട ഡെങ്കിപ്പനിയും നിയന്ത്രിക്കാനായില്ല. 25 പേരാണ് ഡെങ്കിപ്പനിക്ക് ചികിത്സ തേടിയത്. ഇതില്‍ ഒന്‍പതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങളും കൂടുകയാണ്. ഇന്നലെ 205 പേര് ചികിത്സ തേടി. മൂന്നുപേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. ആറുപേര്‍ക്ക് ചിക്കന്‍ പോക്സും പിടിപെട്ടു. പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ശുചീകരണം നടത്തണമെന്ന് വിവിധ വകുപ്പുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: