ബെംഗളൂരു/ മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ സ്നാപ്ഡീലിനെ 70-80 കോടി ഡോളറിന് ഏറ്റെടുക്കാമെന്ന ഫ്ളിപ്പ്കാര്‍ട്ടിന്റെ നിര്‍ദ്ദേശം തള്ളി. സ്നാപ്ഡീലിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മെയില്‍ ഇരു കമ്പനികളും തമ്മില്‍ കരാറിലെത്തിയതാണ്.
എന്നാല്‍ കരാറിലെ നടപടികള്‍ നടപ്പാക്കുന്നതില്‍ ഫ്ളിപ്കാര്‍ട്ടിന് വീഴ്ച്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ഇത് വേണ്ടെന്ന് വെയ്ക്കുന്നതായി അറിയിച്ചത്. ജൂലൈ 2ന് ഇരുകമ്പനികളും തമ്മിലുണ്ടായിരുന്ന ഏറ്റെടുക്കല്‍ കരാര്‍ അവസാനിച്ചു. നിലവില്‍ 100 കോടി ഡോളര്‍ വിലമതിക്കുന്നതാണ് സ്നാപ്ഡീല്‍.
ഫ്ളിപ്കാര്‍ട്ടുമായുള്ള കരാര്‍ റദ്ദാക്കിയതോടെ സ്നാപ്ഡീല്‍ വില്‍പ്പനയ്ക്കായി മറ്റ് കമ്പനികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. സ്നാപ്ഡീലില് 33 ശതമാനം ഓഹരികള്‍ ജാപ്പനീസ് ഇന്റര്‍നെറ്റ് ഭീമനായ സോഫ്ട്ബാങ്കിന്റെ പക്കലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: