ന്യൂദല്‍ഹി: ജമ്മുകശ്മീര്‍ നിയമസഭയും ചരക്കു സേവന നികുതി പാസാക്കി. എല്ലാ സംസ്ഥാനങ്ങളും പാസാക്കിയ ശേഷം ഏറ്റവും ഒടുവിലാണ് ജമ്മുകശ്മീര്‍ ജിഎസ്ടി പാസാക്കിയത്. ബില്‍ പാസാക്കുന്നതിന് പ്രത്യേക സമ്മേളനം വിളിച്ചിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ദ്വിദിന സമ്മേളനത്തില്‍ ജിഎസ്ടിക്കെതിരെ പ്രതിഷേധിച്ചു. രാജ്യമെങ്ങും ഏകീകൃത നികുതി നടപ്പാക്കിയതിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍, ജമ്മു കശ്മീരിന്റെ പ്രത്യേക നികുതി അധികാരങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. 370-ാം വകുപ്പനുസരിച്ചുള്ള ചില ഇളവുകള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. എന്നാല്‍ ജിഎസ്ടി വന്നതോടെ അവയെല്ലാം അപ്രസക്തമായി.
ജിഎസ്ടി ചര്‍ച്ചയ്ക്കിടെ ബിജെപിയും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ നിരവധി തവണ വാക്കേറ്റമുണ്ടായി. ജിഎസ്ടി നടപ്പാകുന്നതോടെ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ 10,000 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സത് ശര്‍മ്മ പറഞ്ഞു. എന്നാല്‍ വിഘടനവാദികളുടെ ആഹ്വാന പ്രകാരം വ്യാപാരികള്‍ ജിഎസ്ടിക്കെതിരെ കടകളടച്ച് സമരത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: